കോഴിക്കോട്: ‘സുന്ദര തീരം’ പദ്ധതിയുമായി കോഴിക്കോട് കോർപറേഷൻ. കടൽ തീരങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉൽഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആദ്യഘട്ടത്തിൽ ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള 2.3 കിലോമീറ്റർ ദൂരമുള്ള കടൽത്തീരം ശുചീകരിച്ചാണ് പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചത്.
ഒരാഴ്‌ച കാലത്തെ ജനകീയ ശുചീകരണമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. ബേപ്പൂർ മുതൽ എലത്തൂർ വരെ ഏഴ് സെക്‌ടറുകളായി തിരിച്ച് 23 കിലോമീറ്റർ ദൂരമാണ് വൃത്തിയാക്കുന്നത്. പോലീസ്, അഗ്‌നിശമന സേന, കോഴിക്കോട് കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ, ഉദ്യോഗസ്‌ഥർ, വിദ്യാർഥികൾ മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരാണ് ശുചീകരണത്തിൽ പങ്കാളികളാകുന്നത്.
വരും ദിവസങ്ങളിൽ ബസ് സ്‌റ്റാൻഡ് ഉൾപ്പടെയുള്ള പൊതു ഇടങ്ങൾ, പാർക്കുകൾ, ദേശീയ പാത, വിദ്യാലയങ്ങൾ ഉൾപ്പടെ ശുചീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വാർഡ് അടിസ്‌ഥാനത്തിലാണ് ഇപ്പോൾ ശുചീകരണം നടക്കുന്നത്.
Most Read: മീൻമുട്ടി വെള്ളച്ചാട്ടം അടഞ്ഞുതന്നെ; തുറക്കണമെന്ന ആവശ്യം ശക്‌തം