കോഴിക്കോട് സ്ളാബ് അപകടം; ഒരാള്‍ കൂടി മരിച്ചു

By Staff Reporter, Malabar News
slab accident-Kozhikode
Ajwa Travels

കോഴിക്കോട്: തൊണ്ടയാട് സ്ളാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിൽ ആയിരുന്ന തമിഴ്‌നാട് വില്‍പുരം സ്വദേശി ഗണേശ് (20) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സ്ളാബ് പൊട്ടിവീണാണ് അപകടം ഉണ്ടായത്. അഞ്ച് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ സലീം, കാർത്തിക് (22) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.

കെട്ടിടത്തിന് താഴെ ജോലികളിൽ ഏർപ്പെട്ടിരുന്നവരുടെ ദേഹത്തേക്ക് മുകളിൽ നിന്നും സ്ളാബ് പൊട്ടിവീഴുകയായിരുന്നു.

സ്ളാബ് തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്‌ച ഉണ്ടായെന്നാണ് റവന്യൂ വിഭാഗത്തിന്റെ റിപ്പോര്‍ട്.

നിലവില്‍ തങ്കരാജ്, ദീപാന്ദ് എന്നീ തൊഴിലാളികള്‍ ചികിൽസയിലുണ്ട്.

Malabar News: തട്ടിക്കൊണ്ട് പോകൽ; 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി, 2 പേർ അറസ്‌റ്റിൽ 

COMMENTS

  1. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ തകരുന്നത് കോഴിക്കോട് ജില്ലയില്‍ സ്ഥിരം വാര്‍ത്തയാണ്. . .

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE