കോഴിക്കോട് സ്ളാബ് പൊട്ടി വീണുണ്ടായ അപകടം; ഒരാൾ കൂടി മരിച്ചു

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: തൊണ്ടയാട് കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഉണ്ടായ അപകടത്തിൽപ്പെട്ട ഒരാൾ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ സലീം ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തമിഴ്‌നാട് സ്വദേശിയായ കാർത്തിക് (22) അപകടം നടന്ന് നിമിഷങ്ങൾക്കകം മരിച്ചിരുന്നു.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സ്ളാബ് പൊട്ടിവീണാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അതേസമയം, അപകടത്തിൽ പരിക്കേറ്റ തമിഴ്‌നാട് സ്വദേശികളായ തങ്കരാജ്, ജീവ, കന്നസ്വാമി എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

കെട്ടിടത്തിന് താഴെ ജോലികളിൽ ഏർപ്പെട്ടിരുന്നവരുടെ ദേഹത്തേക്ക് മുകളിൽ നിന്നും സ്ളാബ് പൊട്ടിവീഴുകയായിരുന്നു. സ്ളാബിന് താങ്ങായി നിർത്തിയ തൂൺ തെന്നിമാറിയതാണ് അപകട കാരണം. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്. പോലീസും ഫയർ ഫോഴ്‌സും സ്‌ഥലത്തെത്തി സ്ളാബുകൾ നീക്കം ചെയ്‌തു.

Read Also: കോഴിക്കോട് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE