ഐഎംഎഫ് ഡയറക്‌ടറായി കൃഷ്‌ണ ശ്രീനിവാസന് നിയമനം

By Staff Reporter, Malabar News
krishna-srinivasan
Ajwa Travels

മുംബൈ: ഇന്ത്യൻ സാമ്പത്തിക വിദഗ്‌ധൻ കൃഷ്‌ണ ശ്രീനിവാസൻ ഐഎംഎഫിന്റെ (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ഏഷ്യ-പസിഫിക് വിഭാഗം (എപിഡി) ഡയറക്‌ടറായി നിയമിതനായി. നേരത്തെ എപിഡി മേഖലയിലെ ഡയറക്‌ടറായിരുന്ന ചാങ്‌യോങ് റീ മാർച്ച് 23ന് രാജിവച്ച ഒഴിവിലാണ് നിയമനം.

എപിഡി ഡയറക്‌ടറായി ശ്രീനിവാസൻ ഈ മാസം 22ന് ചുമതലയേൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിൽ എപിഡി ഡപ്യൂട്ടി ഡയറക്‌ടറാണ് ഇദ്ദേഹം. കഴിഞ്ഞ 27 വർഷമായി ഐഎംഎഫിലാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം.

നേരത്തെ ഡെൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് എംഎയും യുഎസിലെ ഇൻഡ്യാന യൂണിവേഴ്‌സിറ്റിയിൽ നിന്നു പിഎച്ച്ഡിയും നേടിയിരുന്നു. ഐഎംഎഫിൽ ചേരുന്നതിനു മുൻപ് പ്ളാനിങ് കമ്മീഷനിലെ സെന്റർ ഫോർ പോളിസി റിസർച്, ലോക ബാങ്ക് എന്നിവയിൽ കൺസൽട്ടന്റായും കൃഷ്‌ണ ശ്രീനിവാസൻ പ്രവർത്തിച്ചിരുന്നു.

Read Also: കോൺഗ്രസിന്റെ കളക്‌ടറേറ്റ് മാർച്ച്; കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE