‘ഇതൊന്നും കൃഷ്‌ണദാസ്‌ അറിയരുത്’; സുരേന്ദ്രനുമായുള്ള പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് പ്രസീത

By Desk Reporter, Malabar News
Krishnadas should not know any of this; Praseetha's new audio recording with K Surendran is out
Ajwa Travels

കണ്ണൂർ: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ശബ്‌ദരേഖ പുറത്ത്. സികെ ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്.

സികെ ജാനുവുമായുള്ള കാര്യങ്ങളൊന്നും പികെ കൃഷ്‌ണദാസ്‌ അറിയരുതെന്നാണ് ശബ്‌ദരേഖയിൽ സുരേന്ദ്രൻ പറയുന്നത്. ആര് അറിയരുതെന്നാണ് പറയുന്നതെന്ന് പ്രസീത എടുത്ത് ചോദിക്കുന്നുണ്ട്. കൃഷ്‌ണദാസെന്ന് സുരേന്ദ്രന്‍ പറയുമ്പോള്‍ അവര്‍ അറിയാന്‍ ഇടയില്ലെന്നാണ് പ്രസീത മറുപടി പറയുന്നത്. ബാഗില്‍ പണവുമായി കുറേ ദിവസമായി നടക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം തന്റെ തന്നെയാണെന്ന് പ്രസീത വ്യക്‌തമാക്കി.

മഞ്ചേശ്വരം കോഴക്കേസിൽ ഉൾപ്പടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന കെ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. എന്‍ഡിഎയില്‍ ചേരാന്‍ സികെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട് നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് തെളിയിക്കുന്ന, കെ സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു.

Most Read:  കോവിഡ് മരണം; 28ന് മുൻപ് റിപ്പോർട് സമർപ്പിക്കണമെന്ന് തമിഴ്‌നാട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE