ഇഷ്‌ടഗാനങ്ങളുമായി കൃഷ്‌ണപ്രഭ ജൂൺ 7ന് തിങ്കളാഴ്‌ച ‘കാഫ് ലൈവ്’ ഷോയിൽ

By Desk Reporter, Malabar News
Krishna Prabha in KAF Live
കൃഷ്‌ണപ്രഭ

കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈനിൽ നടത്തികൊണ്ടിരിക്കുന്ന കാഫ് ലൈവ് ഷോയിൽ സിനിമാ താരവും നര്‍ത്തകിയും ഗായികയുമായ കൃഷ്‌ണപ്രഭ ഇഷ്‌ടഗാനങ്ങളുമായി ആസ്വാദകർക്ക് മുന്നിലെത്തുന്നു. കാഫിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ഷോ നടക്കുന്നത്.

കഴിഞ്ഞ പ്രളയങ്ങളും കോവിഡ് മഹാമാരിയും ദുരിതത്തിലാഴ്‌ത്തിയ സാധാരണക്കാരായ കലാകാരൻമാരെ സഹായിക്കാനും കഴിയാവുന്ന രീതിയിൽ അവർക്ക് കൈത്താങ്ങാകാനും ആവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണ് കാഫ് ലൈവ്‘. നാളെ, 2021 ജൂൺ ഏഴ് തിങ്കളാഴ്‌ച വൈകിട്ട് 7 മണിമുതൽ ഈ ലൈവ് ഷോയിൽ കൃഷ്‌ണപ്രഭയാണ് എത്തുന്നത്.

Krishna Prabha in KAF Live
കൃഷ്‌ണപ്രഭ

ജൂൺ ഒന്നിന് പ്രശസ്‌ത ഓടകുഴൽ വിദഗ്‌ധൻ രാജേഷ് ചേർത്തലയുടെ മനോഹരമായ പ്രോഗ്രാമോടെ തുടക്കമായതാണ് ഷോ. നല്ല പ്രതികരണവും സഹകരണവുമാണ് ആസ്വാദകരിൽ നിന്ന് ലഭിക്കുന്നത്‘ –കാഫ് സംസ്‌ഥാന ട്രഷറർ പോൾ എംഡി പറഞ്ഞു.

ചാനലുകളിലൂടെയും സ്‌റ്റേജുകളിലൂടെയും നമ്മെ ചിരിപ്പിച്ചും ആനന്ദിപ്പിച്ചും ആഹ്ളാദിപ്പിച്ചും അന്നന്നത്തെ അപ്പം കണ്ടെത്തിയിരുന്ന പാവങ്ങളായ ആയിരകണക്കിന് സാധാരണ കലാകാരൻമാരുടെ വേദനക്ക് കഴിയുന്ന രീതിയിൽ കൈത്താങ്ങാകാനാണ് ഈ ഉദ്യമം. എല്ലാ ജനവിഭാഗങ്ങളുടേയും സഹകരണവും പിന്തുണയും ഉണ്ടാകണം‘ –പോൾ എംഡി അഭ്യർഥിച്ചു.

പരിപാടികൾ സ്‌പോൺസർ ചെയ്യാനോ നിങ്ങളുടെ ചെറുതോ വലുതോ ആയ ആഘോഷങ്ങളെ ഈ പരിപാടിയുമായി കണക്റ്റ് ചെയ്യാനോ താൽപര്യമുള്ളവർക്ക് താഴെയുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കാഫ് ലൈവ് സംഘാടകർ അറിയിച്ചു. മൊബൈ: +91 6238 925 912 / +91 9847 856 704 വെബ്: kafindia.org, ഇമെയിൽ: contact@kafindia.org, ഫേസ്ബുക് പേജ്: കാഫ് ഇന്ത്യ 

Related Read: ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി ‘ഓൺലൈൻ ഫെസ്‌റ്റ്’ ആരംഭിച്ചു; ലക്ഷ്യം കലാകാരൻമാരെ സഹായിക്കൽ

Mechart

COMMENTS

  1. കലാകാരന്മാരുടെ ക്ഷേമത്തിനായി അശ്രാന്ത പരിശ്രമം നടത്തി ക്കൊണ്ടിരിക്കുന്ന “KAF ” ന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

    KAF, Malappuram.

  2. കൃഷ്ണപ്രഭക്കും, കാഫ് കുടുംബ അംഗങ്ങൾക്കും ഓൺലൈൻ ടീമിനും എല്ലാവിധ ഭാവുകങ്ങളും.
    നിങ്ങളുടെ പ്രവർത്തനങ്ങളും സഹായ സംരംഭങ്ങളും ഒരുപാട് കലാകാരന്മാർക്ക് കൈതാങ് ആവട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

  3. ഈ മഹാമാരിയിൽ നിന്നും കരകയറ്റാൻ ‘KAF’തുടങ്ങിയ ഈ online program എല്ലാ കലാകാരൻ മാർക്കും ഒരു ആശ്വാസമാകും…… 🙏🙏🙏എല്ലാവിധ ആശംസകളും നേരുന്നു…. ✌️

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE