കേരള ആർട്ടിസ്‌റ്റ് ഫ്രട്ടേണിറ്റി (കാഫ്); ഒന്നാം വാർഷികം ‘കാഫ്‌ ഡേ’ ആചരിച്ചു

By Desk Reporter, Malabar News
Kerala Artistes Fraternity (KAF); celebrated the first anniversary as 'KafDay'
'കാഫ്‌ ഡേ’ സൂര്യാ കൃഷ്‌ണമൂർത്തി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

തിരുവനന്തപുരം: കേരള ആർട്ടിസ്‌റ്റ് ഫ്രട്ടേണിറ്റി (കാഫ്) എന്ന സംഘടന അതിന്റെ ഒന്നാം വാർഷികം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്.

സ്‌റ്റേജ് – നോൺസ്‌റ്റേജ്‌ വിഭാഗത്തില്‍പെട്ട എല്ലാതരം കലാകാരൻമാരെയും, ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തകരേയും, മേക്കപ്പ്, വസ്‌ത്രാലങ്കാരം, സംഗീതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നവർ ഉൾപ്പടെയുള്ള കലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുത്തി ജീവിതം നയിക്കുന്ന എല്ലാവരെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കാഫ്’, ചുരുങ്ങിയ സമയംകൊണ്ട് മിക്ക ജില്ലകളിലും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

കാഫ്‌ ഡേ എന്ന പേരിൽ തിരുവനന്തപുരത്ത് നടന്ന വാർഷികാഘോഷ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അജി കുമാരപുരം അധ്യക്ഷത വഹിച്ചു. സൂര്യാ കൃഷ്‍ണമൂർത്തി ചടങ്ങിന്റെ ഉൽഘാടകനായി. സംഗീത സംവിധായകൻ രമേശ്‌ നാരായൺ, പിന്നണിഗായകൻ ജി വേണുഗോപാൽ എന്നിവർ വിശിഷ്‌ടാതിഥികളായ ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്‌, ശരത്‌ സംഗീതം നൽകി കെഎസ്‌ ചിത്ര ആലപിച്ച ‘കാഫ്‌ ഗീതം’ റിലീസ്‌ ചെയ്‌തു.

കലാകാരൻ മാർക്കുള്ള ധനസഹായം വിതരണം ചെയ്‌ത ചടങ്ങിൽ കാഫിന്റെ ഭാരവാഹികളായ ടെന്നിസൻ, ബാബുജോസ്‌, റിഗാറ്റ ഗിരിജാചന്ദ്രൻ, രാജൻ അമ്പറ, ലോയ്‌ഡ്‌ ജോൺ, പന്തളം ബാലൻ എന്നിവരും പങ്കെടുത്തു.

Most Read: ഗ്യാൻവാപി മസ്‌ജിദ്‌; കോടതി വിധി ആശങ്കാ ജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE