ഇന്ന് ‘കാഫ്’ നയിക്കുന്ന രണ്ട് ലൈവ് ഷോകൾ; കലാകാരൻമാരുടെ ക്ഷേമത്തിനായുള്ള പ്രോഗ്രാം

By Desk Reporter, Malabar News
KAF's Two 'Facebook-Live' shows today;
Ajwa Travels

കൊച്ചി: പ്രതിസന്ധി കാലത്ത് ദുരിതത്തിലായ കേരളത്തിലെ കലാകാരൻമാരെ സഹായിക്കാൻ കേരള ആർട്ടിസ്‌റ്റ് ഫ്രട്ടേണിറ്റി (കാഫ്) സംഘടിപ്പിച്ചുവരുന്ന ഓൺലൈൻ ലൈവ്‌ ഷോ ജനഹൃദയങ്ങൾ സ്വീകരിച്ചതായി സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് സ്‌റ്റീഫൻ ദേവസി അറിയിച്ചു.

കോവിഡ് പ്രതിസന്ധിയിൽ സ്‌റ്റേജ് പ്രോഗ്രാമുകൾ നിലച്ചതിനുശേഷം പ്രശസ്‌ത കലാകാരൻമാരുടെ പ്രോഗ്രാമുകൾ തൽസമയം ആസ്വദിക്കുവാൻ അവസരം പരിമിതമായിരുന്നു. ആ വിടവ് നികത്താൻ ഈ പരിപാടിക്ക് കഴിഞ്ഞതായും അതിലുള്ള സന്തോഷം ആസ്വാദകർ നേരിട്ടും അല്ലാതെയും അറിയിക്കുന്നതായും സ്‌റ്റീഫൻ ദേവസി പറഞ്ഞു.

ഇന്ന് വൈകിട്ട് 7 മണിക്കും രാത്രി 11മണിക്കുമായി രണ്ടു ലൈവ് ഷോകളാണ് സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നിന്ന് ദിലീപും കെനിയയിൽ നിന്ന് രാധിക ലീയും സ്‌പോൺസർ ചെയ്‌തിരിക്കുന്ന ഹരീഷ് ശിവരാമകൃഷ്‌ണന്റെ രംഗപുര വിഹാര എന്ന പ്രോഗ്രാം വൈകുന്നേരം 7ന് ലൈവായി നടക്കും. വ്യത്യസ്‍തമായ ഗാനലാപനത്തിലൂടെ യുവ ഗായകനിരയിൽ ശ്രദ്ധേയനായ ഹരീഷ് ശിവരാമകൃഷ്‌ണൻ പരിപാടി അവതരിപ്പിക്കുന്നത് കൂടാതെ സംഘടനയിലേക്ക് 50,000 രൂപ സംഭാവന ചെയ്‌തതായും കാഫ് സംസ്‌ഥാന ട്രെഷറർ പോൾ എംഡി പറഞ്ഞു.

പ്രമുഖ സംഗീത സംവിധായകനായ ശ്രീ ഔസേപ്പച്ചനും, കാഫ് വൈസ്‌ പ്രസിഡണ്ടും പ്രശസ്‌ത സംഗീത കലാകാരനുമായ പ്രകാശ് ഉള്ളിയേരിയും നയിക്കുന്ന, ന്യൂയോർക് മെട്രൊ റീജിയൺ ‘ഫോർമാ’ സഹകരണത്തോടെയുള്ള മ്യൂസിക്കൽ ഷോ രാത്രി 11നും നടക്കും. രണ്ടുഷോകളും കാഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്‌വഴി ആസ്വാദകരിലെത്തും. ഔസേപ്പച്ചന്റെ എക്കാലത്തെയും ഹിറ്റ്‌ ഗാനങ്ങളാണ് ഇന്നത്തെ ലൈവ് പരിപാടിയുടെ സവിശേഷതയെന്ന് കാഫ് പ്രധിനിധി തേജ് മെർവിൻ പറഞ്ഞു.

KAF's Two 'Facebook-Live' shows today;ജൂൺ ഒന്നിന് പ്രമുഖ ഓടകുഴൽ വിദഗ്‌ധൻ രാജേഷ് ചേർത്തലയുടെ പ്രോഗ്രാമോടു കൂടി തുടക്കം കുറിച്ച ഷോയിൽ നടി കൃഷ്‌ണപ്രഭ, ബിജു മല്ലാരി, പത്‌മശ്രീ മട്ടനൂർ ശങ്കരൻകുട്ടി, പ്രകാശ് ഉള്ളിയേരി എന്നിവരുടെ പ്രോഗ്രാമുകളും ധനസമാഹരണ ഭാഗമായി നടന്നിരുന്നു.

കലാകാരൻമാരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുവാനും അവർക്ക് പിന്തുണ നൽകുവാനും കാഫിനോടൊപ്പം സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സംഘാടകർ പറഞ്ഞു. തുടർന്നും കലാകാരൻമാരുടെ ക്ഷേമത്തിനായി കാഫ് ഒരുക്കുന്ന എല്ലാ പരിപാടികളിലും ജനങ്ങളുടെ പ്രോൽസാഹനവും സമ്പത്തിക സഹായവും ഉണ്ടാകണമെന്നും ഓൺലൈൻ ഷോയുടെ കമ്മിറ്റി അംഗങ്ങളായ ലിനുലാൽ, രാജേഷ് ചേർത്തല, സിനോയ് ജോൺ, ജയരാജ്‌ കട്ടപ്പന എന്നിവർ പറഞ്ഞു. പ്രോഗ്രാമുകൾ സ്‌പോൺസർ ചെയ്യുന്നതിനും, മറ്റു സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനുമായി 9847856704, 6238925912 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Most Read: സുരേഷ് ഗോപിയുടെ 251ആം സിനിമയുടെ ‘ക്യാരക്‌ടർ ലുക്ക്’ പുറത്ത്; താരത്തിന് ജൂൺ 26 ജൻമദിനം

COMMENTS

  1. വളരെ നല്ല ഒരു കാര്യത്തിനായ് പ്രവർത്തിക്കുന്ന കാഫിനും മറ്റ് എല്ലാ നല്ലവരായ പ്രവർത്തകർക്കും ഒരു പാട് നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE