കെഎസ്എഫ്ഇ റെയ്‌ഡ്; സിപിഐഎം നേതൃത്വം ചര്‍ച്ച ചെയ്യും

By Syndicated , Malabar News
MalabarNews_ksfe
Representation Image
Ajwa Travels

തിരുവനന്തപുരം:  കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ തലസ്‌ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ ഇന്നോ നാളെയോ ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിവാദം ചര്‍ച്ച  ചെയ്‌തേക്കുമെന്നാണ് സൂചന. അതുവരെ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന്  നേതൃതലത്തില്‍  ധാരണയുണ്ട്.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന പാര്‍ട്ടിക്ക് തിരിച്ചടി ആയെന്നാണ്  സിപിഐഎം വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനേയും പാര്‍ട്ടിയേയും കെഎസ്എഫ്ഇയിലെ പരിശോധന കൂടുതല്‍ പ്രതിരോധത്തിലാക്കി. റെയ്‌ഡിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍  ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും രംഗത്ത് വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഈ ആരോപണങ്ങളെയാകെ തള്ളി.

മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും വിജിലന്‍സ്  പരിശോധനയിലെ അപാകതകള്‍  യോഗത്തില്‍ ചര്‍ച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍  കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടു പോകണമെന്ന നിലപാടിലാണ് നേതൃത്വം.

Read also: ചെന്നിത്തലക്കെതിരായ ബാർകോഴ ആരോപണം; വിജിലൻസ് അന്വേഷണ അപേക്ഷയിൽ തീരുമാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE