സംസ്‌ഥാനത്ത് ഉടനീളം നാളെ മുതൽ കെഎസ്ആര്‍ടിസി​ സർവീസുകൾ ആരംഭിക്കുന്നു 

By News Desk, Malabar News
MalabarNews_ksrtc
Representation Image

തിരുവനന്തപുരം: സംസ്‌ഥാനത്ത് 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്‌ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സർവീസുകൾ നടത്തുമെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവീസ് നടത്തുക.

യാത്രക്കാർ കൂടുതൽ ഉള്ള സ്‌ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ സി, ഡി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം കൂടിയ) പ്രദേശങ്ങളിൽ സ്​റ്റോപ്പ്​ അനുവദിക്കില്ല. ദീർഘദൂര സർവീസുകൾക്ക് നിലവിലെ ഡ്യൂട്ടി പാറ്റേൺ തുടരും. എന്നാൽ ഓർഡിനറി ബസുകളിൽ 12 മണിക്കൂർ എന്ന നിലയിൽ യാത്രക്കാരുടെ ആവശ്യാനുസരണമാകും സർവീസ് നടത്തുക.

യാത്രക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും. സമ്പൂർണ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെ സർവീസ് നടത്തുകയില്ല. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും.

Also Read: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി കെപിസിസി അധ്യക്ഷന്റെ സ്‌ഥാനാരോഹണം; കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE