പാലക്കാട്ട് പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി

By Trainee Reporter, Malabar News
Kunjan Nambiar House

ലക്കിടി: പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസിയും. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോർത്തിണക്കുന്ന പദ്ധതിയുടെ പ്രോജകട് തയ്യാറാക്കി വരുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതിനായി അധികൃതർ ലക്കിടി കുഞ്ചൻ നമ്പ്യാർ സ്‌മാരകം സന്ദർശിച്ചു. സാധാരണക്കാരെയും ടൂറിസം മേഖലയിലേക്ക് ആകർഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവിൽ ഒരുദിവസം കൊണ്ട് സന്ദർശിക്കാവുന്ന സ്‌ഥലങ്ങളെ കണ്ടെത്തി പദ്ധതി പ്രവർത്തികമാക്കാനാണ് അധികൃതരുടെ തീരുമാനം. നെല്ലിയാമ്പതി, മലമ്പുഴ, കൊല്ലങ്കോട് കൊട്ടാരം, ഒവി വിജയൻ സ്‌മാരകം, കുഞ്ചൻ സ്‌മാരകം, വരിക്കാശ്ശേരി മന എന്നിങ്ങനെയുള്ള കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പൈതൃക ടൂറിസം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ ട്രാൻസ്‌പോർട് ഓഫിസർ ടിഎ ഉബൈദ് പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം എന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഇൻസ്‌പെക്‌ടർമാരായ പിഎസ് മഹേഷ്, പിഎംഡി വാസുദേവൻ, വി സഞ്ജീവ്‌ കുമാർ എന്നിവരാണ് പദ്ധതിയുടെ ഭാഗമായി കുഞ്ചൻ നമ്പ്യാർ സ്‌മാരകം സന്ദർശിച്ചത്.

Read Also: നിർബന്ധിത ക്വാറന്റെയ്ൻ; നടപടിയിൽ ആശങ്കയിലായി വയനാട്ടിലെ കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE