‘കൊടകര കേസിൽ നടക്കുന്നത് പക്ഷപാതപരമായ അന്വേഷണം, സുരേന്ദ്രന് പൂര്‍ണ പിന്തുണ’; കുമ്മനം

By News Desk, Malabar News
Kummanam Rajasekharan
Kummanam Rajasekharan
Ajwa Travels

കൊച്ചി: കൊടകര കുഴല്‍പ്പണകേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

പ്രതികള്‍ക്ക് സിപിഎം- സിപിഐ ബന്ധമുണ്ട്. കേസില്‍ സിപിഎം പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്‌തതിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്.

വെല്ലുവിളി പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഇന്നുചേരുന്ന കോർകമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു. ബിജെപി കോര്‍കമ്മിറ്റി യോഗം ഹോട്ടലില്‍ നിന്ന് മാറ്റുന്നതിന് സര്‍ക്കാര്‍ ഇടപെടൽ നടത്തി. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സമാധാനപരമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നില്ലെന്നും കുമ്മനം വിമര്‍ശിച്ചു.

Must Read: വാതില്‍പ്പടി റേഷന്‍ വിതരണം തടഞ്ഞതിന് പിന്നിൽ റേഷൻ മാഫിയ; അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE