ലക്ഷദ്വീപിൽ സർക്കാർ തസ്‌തികകൾ വെട്ടിക്കുറക്കാൻ നീക്കവുമായി ഭരണകൂടം

By Staff Reporter, Malabar News
lakshadweep
Representational Image
Ajwa Travels

കവരത്തി: ലക്ഷദ്വീപിലെ സർക്കാർ തസ്‌തികകൾ വെട്ടിക്കുറക്കാൻ നീക്കവുമായി ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ ശുപാർശ നൽകി. കേഡർ റിവ്യൂ ചുമതലയുള്ള സ്‌പെഷൽ സെക്രട്ടറി ഒപി മിശ്രയാണ് അഡ്‌മിനിസ്ട്രേറ്റർക്ക് റിപ്പോർട് നൽകിയത്.

ഇത്തരത്തിൽ വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്‌തികകൾ അനിവാര്യമല്ലാതാകും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിആർഡിഎയിലെ പ്രോജക്‌ട് ഓഫിസർമാർ അടക്കം 35ഓളം തസ്‌തികകളാണ് ഭാവിയിൽ ഒഴിവാക്കാൻ ശുപാർശ ചെയ്‌തിട്ടുള്ളത്. മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്‌തിക ഇനി വേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം അലയടിക്കുകയാണ്. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരത്തിന്റെ ഭാഗമായി കൃഷി, മൃഗ സംരക്ഷണം, ടൂറിസം അടക്കമുള്ള വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ആയിരത്തിലേറെ കരാർ ജീവനക്കാരെയാണ് ഒറ്റയടിക്ക് ഭരണകൂടം പിരിച്ചു വിട്ടത്. ഇതിനെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന കേഡർ റിവ്യൂ മീറ്റിംഗിലാണ് കൃഷി വകുപ്പിലെ 85 ശതമാനം പേരെ ജനറൽ പൂളുകളിലേക്ക് മാറ്റാൻ തീരുമാനമായത്. തുടർന്ന് ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാൻ ഭരണകൂടം നടപടി തുടങ്ങിയിരുന്നു. ഇതോടെ കാർഷിക മേഖലയിലെ പ്രവർത്തനം അവതാളത്തിലാകും എന്നാണ് ജീവനക്കാർ പറയുന്നത്. ‘ഞങ്ങളുടെ തൊഴിൽ തിരിച്ച് തരൂ’ എന്ന പ്ളക്കാർഡ് ഉയർത്തിയാണ് ദ്വീപിൽ പ്രതിഷേധം പുരോഗമിക്കുന്നത്.

എന്നാൽ കൂടുതൽ വകുപ്പുകളിൽ ജീവനക്കാരെ കുറക്കാനുള്ള കടുത്ത നിർദ്ദേശങ്ങളുമായി ഭരണകൂടം മുന്നോട്ട് പോകുകയാണ്. അഡ്‌മിനിസ്ട്രേറ്ററുടെ നടപടി നിരവധി പേരുടെ ജീവതമാണ് പ്രതിസന്ധിയിലാക്കുന്നത്.

Most Read: ‘വൈറസ് നമുക്കിടയിൽ തന്നെയുണ്ട്, അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാം’; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE