ഡെൽഹി: കൊറോണ വൈറസ് നമുക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകാൻ സർക്കാർ പ്രതിജ്‌ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലൂടെ വൈറസിനുണ്ടാകുന്ന രൂപമാറ്റം എന്തൊക്കെ വെല്ലുവിളികളാണ് നമുക്ക് മുന്നിൽ ഉയർത്തുന്നതെന്ന് തിരിച്ചറിയാനായി. വെല്ലുവിളികൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
1500 ഓക്‌സിജന്‍ പ്ളാന്റുകള്‍ സജ്‌ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ പുരോഗമിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള പരിശീലന പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Entertainment News: സൂര്യയും വെട്രിമാരനും കൈകോർക്കുന്ന ‘വാടിവാസൽ’; ഷൂട്ടിങ് സെപ്റ്റംബറിൽ