തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കും. ‘വാടിവാസൽ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ‘വാടിവാസലി’ന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് വെട്രിമാരന്റെ തീരുമാനം.
നിലവിൽ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സൂര്യ. കോവിഡിന്റെ രണ്ടാം തരംഗത്തിന് മുൻപ് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നെങ്കിലും ലോക്ക്ഡൗൺ വന്നതിനെ തുടർന്ന് ചിത്രീകരണം നിർത്തിവെക്കുകയായിരുന്നു. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷമാകും സൂര്യ ‘വാടിവാസലി’ൽ ജോയിൻ ചെയ്യുക.
അതേസമയം ‘വിടുതലൈ’ എന്ന തന്റെ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വെട്രിമാരൻ ഇപ്പോൾ. സൂരി, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വിടുതലൈ’യുടെ ഷൂട്ടിങ് ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് സൂചന. ‘വാടിവാസലി’ന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഇരുവരും ഒന്നിച്ച ‘വട ചെന്നൈ’, അസുരൻ’, ‘പൊള്ളാധവൻ’, ‘ആടുകളം’ തുടങ്ങിയ ചിത്രങ്ങൾ ഏറെ പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
Most Read: കരാർ ജീവനക്കാരെ പിരിച്ചുവിട്ടു; ലക്ഷദ്വീപിൽ ജനകീയ പ്രക്ഷോഭം