ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണത്തിന് എതിരെ എംപി മുഹമ്മദ് ഫൈസൽ

By Team Member, Malabar News
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ
Ajwa Travels

കവരത്തി : അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ ന്യായീകരിച്ച്‌ കളക്‌ടർ അസ്‌ഗര്‍ അലി പറഞ്ഞ വാദങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. നിലവിലെ നിയമങ്ങള്‍ വച്ച്‌ നേരിടാന്‍ കഴിയുന്നതില്‍ കൂടുതല്‍ എന്ത് കുറ്റകൃത്യമാണ് ലക്ഷദ്വീപിലുള്ളതെന്ന് കളക്‌ടർ വ്യക്‌തമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഡ്‌മിനിസ്ട്രേറ്ററുടെ നിര്‍ദേശം കേട്ട് വാര്‍ത്താസമ്മേളനം നടത്തുമ്പോൾ കാര്യങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു കമ്മിറ്റി കൂടിയാണ് ഗോവധ നിരോധന നയം രൂപവൽകരിച്ചതെന്ന് വ്യക്‌തമാക്കണമെന്നും, ബീഫും ചിക്കനും ദ്വീപില്‍ ലഭിക്കില്ലെന്ന് പറയുമ്പോൾ മുട്ടയും മറ്റ് വസ്‌തുക്കളും എങ്ങനെ ദ്വീപിലേക്ക് എത്തുമെന്ന് പറയണമെന്നും എംപി വ്യക്‌തമാക്കി. കൂടാതെ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധത്തിനായി ദ്വീപിൽ ഓക്‌സിജന്‍ പ്ളാന്റുകള്‍ സ്‌ഥാപിക്കുമെന്ന് പറയുന്ന അദ്ദേഹം ജനങ്ങള്‍ മരിച്ചതിന് ശേഷമാണോ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് എംപി ചോദിച്ചു. കൂടാതെ ലക്ഷദ്വീപ് ഡെവലെപ്മെന്റ് റെഗുലേഷനില്‍ ഖനനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതായി കാണാം. ഇവിടെ എന്താണ് ഖനനം ചെയ്‌ത്‌ വികസനം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും, ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കാൻ വേണ്ടിയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതെങ്കിൽ, എന്തിനാണ് ഒരാഴ്‌ചക്കുള്ളില്‍ ടൂറിസം വകുപ്പില്‍ നിന്ന് ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടതെന്നും എംപി ചോദിച്ചു.

സംയോജിത ദ്വീപ് മാനേജ്മെന്റ് പ്ളാന്‍ പ്രകാരം തീരപ്രദേശത്ത് മൽസ്യ തൊഴിലാളികള്‍ക്കാണ് മുന്‍ഗണന. അവരുടെ ഷെഡുകള്‍ അനധികൃതമാണെന്ന് പറയുന്നത് എന്ത് അടിസ്‌ഥാനത്തിലാണ്. അഥവാ നീക്കം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മൽസ്യ തൊഴിലാളികള്‍ക്ക് ആവശ്യമായ മറ്റൊരു സ്‌ഥലം കണ്ടെത്തി നല്‍കണമെന്നും സംയോജിത ദ്വീപ് മാനേജ്മെന്റ് പ്ളാന്‍ പറയുന്നുണ്ടെന്നും എംപി മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി. കൂടാതെ രോഗികളെ മാറ്റുന്നതില്‍ കൂടുതല്‍ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും, ഇത്രയും കാലം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് രോഗികളെ മാറ്റുന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്‌തമാക്കി.

ദ്വീപില്‍ കോവിഡ് വാക്‌സിന്‍ ആവശ്യത്തിനുണ്ടെന്ന് പറയുന്ന കളക്‌ടർ, ഇപ്പോള്‍ വാക്‌സിന്‍ വിതരണം ചെയ്യാനാകാത്ത സാഹചര്യത്തെക്കുറിച്ച്‌ എന്ത് പറയുന്നെന്നും എംപി ചോദിച്ചു. പ്രചാരണം നടത്തുന്നവര്‍ ദ്വീപില്‍ അനധികൃത കച്ചവടം നടത്തുന്നവരാണെന്ന് അധിക്ഷേപിക്കുന്ന കളക്‌ടർ, അവിടെ നടക്കുന്ന അനധികൃത കച്ചവടങ്ങളെന്താണെന്ന് പറയുന്നില്ല. കൂടാതെ ദ്വീപില്‍ ഓണ്‍ലൈനിലൂടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ സ്വദേശികളാണെന്നും, പ്രതിഷേധത്തിന് അനുമതി നിഷേധിച്ച നടപടിയെക്കുറിച്ച്‌ എന്താണ് കളക്‌ടർക്ക് പറയാൻ ഉള്ളതെന്നും എംപി ചോദിച്ചു.

Read also : വാക്‌സിനേഷനിൽ വീഴ്‌ചയില്ല; രാഹുൽ നടത്തുന്നത് ടൂൾ കിറ്റ് പ്രചാരണമെന്ന് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE