ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു മരണം, 30ഓളം പേർ കുടുങ്ങി കിടക്കുന്നു

By Desk Reporter, Malabar News
Landslide in Himachal Pradesh

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. 30 ഓളം പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ബസ് അടക്കമുള്ള വാഹനങ്ങള്‍ക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്.

കിന്നൗറിലെ റെകോങ് പിയോ-ഷിംല ഹൈവേയിൽ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു ട്രക്ക്, ഒരു സർക്കാർ ബസ്, മറ്റ് വാഹനങ്ങൾ എന്നിവ മണ്ണിനടിയിൽ കുടുങ്ങിയതായി കരുതപ്പെടുന്നു. ഷിംലയിലേക്ക് പോകുകയായിരുന്ന ബസിൽ 40 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25-30 പേരെ കണ്ടെത്താനുണ്ടെന്ന് ലോക്കൽ പോലീസ് പറഞ്ഞു. ആറ് പേരെ രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ITBP) ടീമുകൾ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയെയും (എൻഡിആർഎഫ്) വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.

Most Read:  ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസ്; കെജ്‌രിവാൾ അടക്കമുള്ളവർ കുറ്റവിമുക്‌തർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE