വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട; രണ്ട് മലയാളികൾ പിടിയിൽ

By Trainee Reporter, Malabar News
Cannabis Arrest in kollam
Representational Image
Ajwa Travels

പാലക്കാട്: വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നെത്തിയ ബസിൽ നിന്ന് 83 പാക്കറ്റ് കഞ്ചാവ് പിടികൂടി. ചെക്ക്‌പോസ്‌റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു.

കഞ്ചാവ് കടത്തിയതിന് ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഒഡീഷയിൽ നിന്നും ഇതര സംസ്‌ഥാന തൊഴിലാളികളുമായി വരികയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

83 പാക്കറ്റുകളിലായി ബസിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പാക്കറ്റുകൾ. പ്രതികളെ എക്‌സൈസ് സംഘം ചോദ്യം ചെയ്‌ത്‌ വരികയാണ്.

Most Read: എ വിജയരാഘവൻ പിബിയിലേക്ക്; പി രാജീവും കെഎൻ ബാലഗോപാലും സിസിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE