കണ്ണൂർ: തലശ്ശേരി റോഡിലെ കടകളിൽ വൻ തീപിടിത്തം. നഗരസഭാ ഓഫിസിന് മുന്നിലെ മൊബൈൽ, അനാദി കടകളുടെ മുകളിലാണ് തീപിടിച്ചത്. പിന്നാലെ സമീപത്തെ ട്രാവൽസ്, മറ്റൊരു മൊബൈൽ ഷോപ്പ്, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിലേക്കും തീ പടർന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കൂത്തുപറമ്പ് ഫയർ ഫോഴ്‌സിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പാനൂരിൽ നിന്ന് ഒരു യൂണിറ്റും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. കൂത്തുപറമ്പ് പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും സഹായത്തോടെ കച്ചവടക്കാർ കടകളിലെ വസ്‌തുവകകൾ എടുത്ത് മാറ്റുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Most Read: സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ അഭിഭാഷകന് ക്രൈം ബ്രാഞ്ച് നോട്ടീസ്