അനധികൃതമായി ചെങ്കല്ല് കടത്തിയ 19 ടിപ്പറുകള്‍ തലശേരിയില്‍ പിടികൂടി

By Staff Reporter, Malabar News
laterite smuggling thalassery
ലോറികളുടെ രേഖകൾ ഉദ്യോഗസ്‌ഥർ പരിശോധിക്കുന്നു
Ajwa Travels

തലശേരി: അനധികൃതമായി ചെങ്കല്ല് കടത്തിക്കൊണ്ടു പോവുകയായിരുന്ന 19 ടിപ്പര്‍ ലോറികള്‍ പിടികൂടി. റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും ചേര്‍ന്നാണ് കൊടുവള്ളി ദേശീയപാതയില്‍ ടിപ്പറുകള്‍ പിടികൂടിയത്. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

തലശേരി സബ് കളക്‌ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലോറികള്‍ക്ക് അനുമതിപത്രം ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

ദേശീയപാതയിലെത്തിയ ടിപ്പറുകള്‍ ഓരോന്നായി കസ്‌റ്റഡിയില്‍ എടുത്തതോടെ ഡ്രൈവര്‍മാര്‍ കൊടുവള്ളിയില്‍ സംഘടിച്ചു. മാത്രവുമല്ല അനാവശ്യമായി ജോലി തടയുന്നുവെന്നും ഇവര്‍ ആരോപിച്ചു. ധര്‍മടം പ്രിന്‍സിപ്പല്‍ എസ്‌ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ ധര്‍മടം പോലീസും തലശേരി കണ്‍ട്രോള്‍ റൂം പോലീസും ചേര്‍ന്നാണ് സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്.

നിലവില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ റവന്യൂ വകുപ്പിന്റെ കസ്‌റ്റഡിയിലാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ല കളക്‌ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജി വകുപ്പിന്റെ നിര്‍ദേശപ്രകാരം പിഴ ഈടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Malabar News: പന്താവൂര്‍ കൊലപാതകം; മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE