തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രചാരണ വാക്യത്തിന് പിന്നാലെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ബികെ ഹരി നാരായണന്റെ വരികൾക്ക് ഗായിക സിതാര കൃഷ്ണകുമാറാണ് സംഗീതം നല്കി ആലപിച്ചിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെ എല്‍ഡിഎഫ് കേരള എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തു വിട്ടത്.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലെ നേതൃത്വവുമെല്ലാം ഉൾക്കൊള്ളിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ഗാനം ശ്രദ്ധിക്കപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ, വിഎസ് അച്യുതാനന്ദന്, സിപിഐഎമ്മിന്റെ പഴയകാല നേതാക്കളായ ഇഎംഎസ്, എകെജി, നായനാര്‍, സിപിഐ നേതാക്കളായ പികെ വാസുദേവന്‍ നായര്‍, എംഎന്‍ ഗോവിന്ദന് നായര്‍, സി അച്യുതമേനോന് എന്നിവരുടെ ചിത്രങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read also: ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ