പ്രമുഖ കൃഷി ശാസ്‌ത്രജ്‌ഞൻ ആർ ഹേലി അന്തരിച്ചു

By News Desk, Malabar News
R Heli Passed Away
R Heli

ആലപ്പുഴ: കൃഷിവകുപ്പ് മുൻ ഡയറക്‌ടറും പ്രമുഖ കാർഷിക മാധ്യമപ്രവർത്തകനുമായിരുന്ന ആർ.ഹേലി അന്തരിച്ചു. 87 വയസായിരുന്നു. ആലപ്പുഴയിൽ മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സംസ്‌കാരം ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ 5 മണിക്ക് നടക്കും.

അര നൂറ്റാണ്ടിലേറെ കാലം കേരളത്തിൽ കൃഷിയുടെ പര്യായമായി അറിയപ്പെട്ട വ്യക്‌തിയായിരുന്നു ഹേലി. കൃഷിവകുപ്പിൽ സാധാരണ ഉദ്യോഗസ്‌ഥനായി ജോലിയിൽ പ്രവേശിച്ച് 1989ൽ കൃഷി വകുപ്പ് ഡയറക്‌ടറായാണ് ഇദ്ദേഹം വിരമിക്കുന്നത്. ഫാം ജേണലിസത്തിന്റെ ഉപജ്‌ഞാതാവായ ഹേലി കൃഷി ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കൃഷിവകുപ്പിന്റെ മുഖപത്രമായ കേരള കർഷകന്റെ ഉളളടക്കത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ആകാശവാണിയിലും ദൂരദർശനിലും നിരവധി പരിപാടികൾ അവതരിപ്പിച്ചു. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻ പുറം പരിപാടികൾ ജനങ്ങൾക്ക് സുപരിചിതമാണ്.

Also Read: സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ

കാർഷിക നയരൂപീകരണ സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം. ഫാം ഇൻഫർമേഷന്‍ ബ്യൂറോ തുടങ്ങുന്നതും ഹേലിക്കു കീഴിലാണ്. കാർഷിക നയങ്ങൾ രൂപീകരിക്കുന്നതിലും സംഭാവനകൾ നൽകിയിട്ടുണ്ട്.

ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷനായി യിരുന്ന പിഎം രാമന്റെയും ഭാരതിയുടെയും മകനാണ് ഹേലി. ഡോ.സുശീലയാണ് ഭാര്യ, മകൻ-പ്രശാന്ത്, മകൾ-ഡോ.പൂർണിമ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE