തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്‍ത്രജ്‌ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്‌ടറുമായ ആര്‍ ഹേലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.
മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ട ആര്‍ ഹേലി ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക സംബന്ധിയായ നിരവധി ലേഖനങ്ങള്‍ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്ന വ്യക്‌തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.
ഇന്നാണ് കൃഷിവകുപ്പ് മുന്‍ ഡയറക്‌ടറും പ്രമുഖ കാര്‍ഷിക മാദ്ധ്യമ പ്രവര്‍ത്തകനുമായിരുന്ന ആര്‍ ഹേലി അന്തരിച്ചത്. 87 വയസായിരുന്നു. ആലപ്പുഴയില്‍ മകളുടെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ആറ്റിങ്ങലിലെ വീട്ടുവളപ്പില്‍ 5 മണിക്ക് നടക്കും.
Read also: പ്രമുഖ കൃഷി ശാസ്‌ത്രജ്‌ഞൻ ആർ ഹേലി അന്തരിച്ചു

































