ഗോവക്കാർ കേരളത്തെ കണ്ടുപഠിക്കണം; ഉപദേശവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്

By Trainee Reporter, Malabar News
Ajwa Travels

പനാജി: കേരളത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളാൻ ഗോവയിലെ കർഷകരെ ഉപദേശിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പനാജിയിലെ ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം കേരളത്തെ മാതൃകയാക്കാൻ കർഷകരെ ഉപദേശിച്ചത്. ഗോവയിലെ കാർഷിക രംഗത്ത് പുതിയ ആശയങ്ങൾ നടപ്പാക്കപ്പെടുന്നില്ലെന്നും കൃഷിയിൽ ജനങ്ങൾക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങൾ ചക്കക്ക് വിപണി കണ്ടെത്തിയ രീതി നാം കണ്ടുപഠിക്കേണ്ടതാണ്. ചക്കക്ക് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന കണ്ടെത്തലിന് പിന്നാലെ അതിൽ നിന്നും കോടികളാണ് മലയാളികൾ നേടുന്നത്. എന്നാൽ ഗോവയിൽ ഉണ്ടാകുന്ന ചക്കയുടെ 95 ശതമാനവും ചീഞ്ഞുപോകുകയാണ്. അതേസമയം, മലയാളികൾ ചക്ക വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് സാവന്ത് പറഞ്ഞു.

ഉൽപാദിപ്പിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ് ഗോവക്കാരുടെ ഭക്ഷ്യവസ്‌തുക്കളുടെ ഉപയോഗം. ഇതിനായി വൻതോതിൽ ഇതരസംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ പച്ചക്കറികളും ധാന്യങ്ങളും പാലും കോഴിയിറച്ചിയും ഉൽപാദിപ്പിക്കേണ്ടതുണ്ട്. കഠിനാധ്വാനം ചെയ്യുന്ന ശീലം ഗോവക്കാർക്ക് നഷ്‌ടമായി. മികച്ച കൃഷിരീതികളും നൂതന ആശയങ്ങളും ഭക്ഷ്യ സംസ്‌കരണ പ്രവർത്തനങ്ങളും നാം ഉടൻ തുടങ്ങേണ്ടിയിരിക്കുന്നുവെന്നും ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE