ദീപികാ പദുക്കോൺ LEVI’S ഗ്ളോബൽ ബ്രാൻഡ് അംബാസിഡർ

By News Desk, Malabar News
Ajwa Travels

85 വർഷങ്ങളായി സ്‍ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളായ Levi’sന്റെ പുതിയ ക്യാംപെയ്‌നുകളുടെ മുഖം ഇനി ബോളിവുഡ് താരം ദീപിക പദുക്കോൺ. പുതുതലമുറ സ്‍ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യപ്രാപ്‌തിക്കായി ആണ് Levi’s അവരുടെ യാത്രയിലെ അടുത്ത കാൽവെപ്പ് നടത്തിയിരിക്കുന്നത്.

1873ൽ ഒറിജിനൽ ബ്ളൂ ജീൻ അവതരിപ്പിച്ചു കൊണ്ടാണ് ഈ ബ്രാൻഡ് സ്‍ത്രീകൾക്കുള്ള ജീൻസുകൾ കൊണ്ട് ഫാഷൻ ലോകത്തെ ഇളക്കിമറിച്ച് തുടങ്ങിയത്. ഈ വസ്‌ത്ര ഘടനയാണ് പിന്നീട് സ്‍ത്രീകളുടെ ഫാഷൻ ലോകത്തെ മുന്നോട്ടു നയിച്ചത്.

ഇന്ന് ലോകമെമ്പാടും സാന്നിദ്ധ്യമുള്ള ബ്രാൻഡ് പുതിയ വസ്‌ത്രധാരണ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്‌റ്റൈൽ രംഗത്തെ തങ്ങളുടെ ആധിപത്യം ദൃഢപ്പെടുത്തുകയാണ്. അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള നടിയും ആഗോള ഫാഷൻ, യൂത്ത് ഐക്കണുമായ ദീപികയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിലൂടെ Levi’sനും നേട്ടങ്ങൾ ഏറെയാണുള്ളത്.

ഈ സഹകരണത്തെക്കുറിച്ച് ദീപികാ പദുക്കോൺ പറഞ്ഞത് ഇങ്ങനെ; ‘ആധികാരികത, ഒറിജിനാലിറ്റി, സത്യസന്ധത എന്നീ മൂല്യങ്ങളിലാണ് ‘ലെവിസ്’ ബ്രാൻഡ് കെട്ടിപ്പടുത്തിരിക്കുന്നത്, ഈ മൂല്യങ്ങൾക്ക് തന്നെയാണ് ഞാനും പരമപ്രാധാന്യം നൽകുന്നതും. ശരിയായ ജീൻസ് പെയർ കംഫർട്ടബിൾ ആക്കുക മാത്രമല്ല എന്റെ ആത്‌മ വിശ്വാസവും വർദ്ധിപ്പിക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നായ Levi’sമായി സഹകരിക്കുന്നത് എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്.’

ദീപികാ പദുക്കോണിനെ ഗ്ളോബൽ ബ്രാൻഡ് അംബാസിഡർ ആക്കുന്നതിനെക്കുറിച്ച് Levi’s ദക്ഷിണേഷ്യ, മാനേജിംഗ് ഡയറക്‌ടർ, സഞ്‌ജീവ് മൊഹന്തി പറഞ്ഞത് ഇങ്ങനെ; ‘ഞങ്ങൾക്ക് വലിയ ആകാംക്ഷയാണ്. ബോൾഡ്, ആധികാരികം, സത്യസന്ധം എന്നിവയൊക്കെയാണ് ദീപികയുടെ വ്യക്‌തിത്വത്തിന്റെ മുഖമുദ്ര. ഞങ്ങളുടെ ബ്രാൻഡ് മൂല്യങ്ങളുമായി വളരെയധികം ചേർന്നു പോകുന്നവയാണിത്.’

ദീപിക ഒരു സ്‌റ്റൈൽ ഐക്കൺ മാത്രമല്ല യുവത്വത്തിനും സ്‍ത്രീകൾക്കും ഒരു പ്രചോദനം കൂടിയാണ്. ദീപികയുടെ സാന്നിദ്ധ്യം സ്‍ത്രീകളുടെ വിഭാഗത്തിൽ ബ്രാൻഡിനെ കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു.

Also Read: പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം; മേഴ്‌സിക്കുട്ടിയമ്മ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE