കോഴിക്കോട്: വടകര റെസ്‌റ്റ് ഹൗസിൽ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തി. റെസ്‌റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് റെസ്‌റ്റ് ഹൗസിന്റെ പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയത്. റെസ്‌റ്റ് ഹൗസ് പരിസരം മാലിന്യ കൂമ്പാരം കൊണ്ട് വൃത്തിഹീനമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെയാണ് മന്ത്രി റെസ്‌റ്റ് ഹൗസിൽ സന്ദർശനം നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ റെസ്‌റ്റ് ഹൗസിന് പുറമെ ആർഡിഒ ഓഫിസും അടങ്ങുന്നതാണ് കെട്ടിടം. അതേസമയം, പരിസരത്ത് നിന്ന് മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തിയ പശ്‌ചാത്തലത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്‌ഥർക്കെതിരെ ഉടൻ നടപടി എടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയർക്ക് മന്ത്രി നിർദ്ദേശം നൽകി.
Most Read: പ്ളസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു