ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി തൽസമയം കാണാം; ലൈവ് സ്ട്രീമിങ് സംവിധാനം ഉൽഘാടനം ചെയ്‌തു

By Desk Reporter, Malabar News
santhikavadam_2020-Nov-06
Ajwa Travels

തിരുവനന്തപുരം: ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും ശാന്തികവാടത്തിലെ സംസ്‌കാര ചടങ്ങുകൾ തൽസമയം കാണാം. ശാന്തികവാടത്തിലെ ലൈവ് സ്ട്രീമിങ് സംവിധാനം മേയർ കെ ശ്രീകുമാർ ഉൽഘാടനം ചെയ്‌തു. ശാന്തികവാടത്തിലെ സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാനും ഇനി സൗകര്യമുണ്ടാകും.

അത്യാധുനിക വെബ് ക്യാമറകൾ, തൽസമയ സംപ്രേക്ഷണത്തിനുള്ള കൺട്രോൾ റൂം, പുതിയ രണ്ട് ക്രിമറ്റോറിയങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് വെബ് സ്ട്രീമിങ് എന്ന ആശയത്തിലേക്ക് നഗരസഭ എത്തിയത്.

മൂന്നാഴ്‌ച കൊണ്ട് ലൈവ് സ്ട്രീമിങ്ങിനുള്ള പണി പൂർത്തിയാക്കി. ശാന്തികവാടത്തിലെ എട്ട് ഫ‌ർണസുകളിലെയും സംസ്‌കാര ചടങ്ങുകൾ സ്‌മാർട്ട് ട്രിവാൻഡ്രം വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്ളിക്കേഷനിലൂടെയും ഇനി തൽസമയം കാണിക്കാനാണ് തീരുമാനം. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന നഗരസഭാ കോൾ സെന്ററിന്റെ സേവനവും പ്രയോജനപ്പെടുത്താം. ഫോൺ: 9496434488 (കോൾ സെന്റർ), 04712323574 (ശാന്തികവാടം). പ്രവർത്തന മേൽനോട്ടത്തിനായി ഹെൽത്ത് ഓഫീസറെയും നിയമിച്ചിട്ടുണ്ട്. (ഫോൺ: 9496434410).

Also Read:  ‘മാവോയിസ്‌റ്റുകളെ വെടിവെച്ച് കൊല്ലുന്നത് ശരിയല്ല; തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം’; കാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE