30 മിനിറ്റിൽ വായ്‌പ; പുതിയ പോർട്ടലുമായി ഫെഡറൽ ബാങ്ക്

By Staff Reporter, Malabar News
federal-bank-news
Representational Image
Ajwa Travels

കൊച്ചി: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് 30 മിനിറ്റിനുള്ളിൽ വായ്‌പ അനുവദിക്കുന്ന പോർട്ടൽ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. ഫെഡറൽ ഇൻസ്‌റ്റാലോൺ ഡോട് കോം എന്ന പേരിലുള്ള പോർട്ടലിൽ ആദായ നികുതി റിട്ടേണുകൾ, ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ജിഎസ്‌ടി വിശദാംശങ്ങളുടെ ഓൺലൈൻ വെരിഫിക്കേഷൻ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിലൂടെ 30 മിനിറ്റിനുള്ളിൽ ഡിജിറ്റലായി വായ്‌പ ലഭ്യമാകും.

50 ലക്ഷം രൂപ വരെയാണ് പോർട്ടൽ മുഖാന്തരം നൽകാൻ കഴിയുന്ന പരമാവധി വായ്‌പ. ഏറെ സങ്കീർണമായ സ്‌മാർട് അനലിറ്റിക്‌സ് സംവിധാനമാണ് ഈ പ്ളാറ്റ്‌ഫോമിൽ ഉപയോഗിക്കുന്നത്. യോജ്യമായ വായ്‌പ പദ്ധതി തിരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ അർഹമായ തുകയ്‌ക്കുള്ള ഓഫർ ലെറ്റർ ലഭ്യമാകും. ഉപഭോക്‌താക്കൾക്ക്‌ ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ വീടുകളിൽ ഇരുന്ന് ആവശ്യമായ ഇടപാടുകൾ നടത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read Also: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാരിനെതിരെ സ്‌മൃതി ഇറാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE