ലോക്ക്ഡൗൺ ഇളവ്; വടകരയിൽ ജനത്തിരക്ക്

By Staff Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: ലോക്ക്ഡൗണിൽ ഇളവ് നൽകിയ ആദ്യദിനംതന്നെ വടകര നഗരത്തിലുൾപ്പടെ വൻ ജനത്തിരക്ക്. തിങ്കളാഴ്‌ച രാവിലെ മുതൽ തന്നെ വടകര ടൗണിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട റോഡരികുകളിൽ എല്ലാം വളരെ വേഗത്തിലാണ് വാഹനങ്ങൾ നിറഞ്ഞത്.

വസ്‍ത്ര സ്‌ഥാപനങ്ങൾ, ചെരിപ്പുകടകൾ, നോട്ട്ബുക്കുകളും മറ്റും വിൽക്കുന്ന കടകൾ, ബാങ്കുകൾ എന്നിവിടങ്ങളിലെല്ലാം ആണ് തിരക്ക് അനുഭവപ്പെട്ടത്. പൊതുഗതാഗതം ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളിൽ ആയിരുന്നു ഏറിയപങ്കും നഗരത്തിലേക്കെത്തിയത്.

കുറേക്കാലമായി അടക്കിവെച്ച ആവശ്യങ്ങളെല്ലാം ഇളവ് കിട്ടിയ ഉടൻ നിവർത്തിക്കാൻ എത്തിയവരായിരുന്നു ഏറെയും. ഇതിനിടയിൽത്തന്നെ പോലീസിന്റെ വാഹന പരിശോധനയും തുടർന്നു. ആവശ്യമായ രേഖകളും മറ്റും ഉള്ളവരെയാണ് പോലീസ് കടത്തി വിടുന്നത്.

Malabar News: പാട്ടും വരയുമായി കുട്ടികൾ റെഡി; കൂട്ടക്കനിയിൽ ഒരാഴ്‌ച പ്രവേശനോൽസവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE