സംസ്‌ഥാനത്താകെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവുകൾ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ക്ഡൗൺ ചട്ടങ്ങൾ. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതോടെ നാളെ മുതൽ സംസ്‌ഥാനത്താകെ ഇളവുകൾ നിലവിൽ വരും. വ്യവസായ സ്‌ഥാപനങ്ങൾക്ക് പകുതി ജീവനക്കാരുമായി തുറക്കാം.

വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്‌തുക്കൾ വിൽക്കുന്ന സ്‌ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ പ്രവർത്തിക്കും. പാഠപുസ്‌തകങ്ങൾ വിൽക്കുന്ന കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ തുറക്കും. തുണി, സ്വർണം, പാദരക്ഷ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കും. ആക്രിക്കടകൾ ആഴ്‌ചയിൽ രണ്ട് ദിവസം തുറക്കാം. വ്യവസായശാലകൾ കൂടുതലുള്ള സ്‌ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും.

അതേസമയം തൃശൂരിലെ ശക്‌തൻ മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ന് കളക്‌ടർ വ്യാപാരികളുമായി ചർച്ച നടത്തും. രാവിലെ 11ന് കളക്‌ട്രേറ്റിലാണ് യോഗം. ശക്‌തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ ഇന്നലെ നിരാഹാരസമരം നടത്തിയിരുന്നു. അവശ്യ വസ്‌തുക്കള്‍ മാത്രം വില്‍ക്കുന്ന മാര്‍ക്കറ്റ് തുറക്കാത്തത് കളക്‌ടറുടെ പിടിവാശി മൂലമെന്നാണ് ആരോപണം.

Must Read: ഇതൊക്കെ ലക്ഷദ്വീപിലെ കുട്ടികൾക്കും ബാധകമല്ലേ? പ്രധാനമന്ത്രിയോട് ഹരീഷ് പേരടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE