ദേശീയ പാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഗതാഗതം തടസപ്പെട്ടു

By Staff Reporter, Malabar News
accident
Representational Image
Ajwa Travels

തൃശൂർ: കൊരട്ടിയിലെ ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ചരക്കുലോറിയും ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ടാങ്കർ ലോറി വൺവേ തെറ്റിച്ച് വന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ടാങ്കർ ലോറിയിൽ നിന്ന് ചോർച്ചയുണ്ടെന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഭീതിയൊഴിഞ്ഞു.

ഫയർഫോഴ്‌സ് എത്തി പരിശോധിച്ചപ്പോൾ ലോറിക്കകത്ത് ഒന്നുമില്ലെന്ന് വ്യക്‌തമായതോടെ ആശങ്ക ഒഴിയുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്‌സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു ടാങ്കർ ലോറി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കി ക്രമീകരിച്ചു.

Read Also: സഭയിലെ വാക്‌പ്പോരിന് ഇന്ന് പരിസമാപ്‌തി; ഇനി പുറത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE