‘ലവ്‍ഫുള്ളി യുവേഴ്സ് വേദ’; ഗൗതം മേനോൻ നായകനായി മലയാള ചിത്രം

By News Bureau, Malabar News
lovefully yours veda movie
Ajwa Travels

പ്രശസ്‌ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘ലവ്‍ഫുള്ളി യുവേഴ്സ് വേദ’ യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്.

സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നുകൊണ്ടാണ് മമ്മൂട്ടി പോസ്‌റ്റർ പങ്കുവെച്ചത്.

പ്രഘേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയൻ, ശ്രീനാഥ് ഭാസി, വെങ്കിടേഷ്, അനിഖ സുരേന്ദ്രൻ, ശ്രുതി ജയൻ തുടങ്ങിയവരും അഭിനയിക്കുന്നു. കാമ്പസ് കഥപറയുന്ന ചിത്രമാണ് ‘ലവ്‍ഫുള്ളി യുവേഴ്സ് വേദ’ എന്നാണ് സൂചന.

രാധാകൃഷ്‍ണൻ ഖാലയിൽ, റുവിൻ വിശ്വസം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിബീഷി വിജയൻ ചിത്രത്തിന്റെ സഹ നിർമാതാവാണ്. ബാബു വൈലതുർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രാഹുൽ രാജാണ്. ടോബിൻ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Most Read: തലൈവർക്ക് പിറന്നാൾ സമ്മാനം; രജനികാന്തിനെ നെഞ്ചിൽ ടാറ്റൂചെയ്‌ത്‌ ഹർഭജൻ സിം​ഗ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE