ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചേക്കും; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Low pressure In Bay Of Bengal Will Be Strong In Next 24 Hours
Ajwa Travels

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ശേഷം തുടർന്നുള്ള 24 മണിക്കൂറിലും ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ ഉണ്ടാകും.

കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലും ശക്‌തമായ കാറ്റിനും, മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മൽസ്യ ബന്ധനത്തിന് തടസമില്ല.

Read also: വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയാൽ നടപടി; ബസ് ജീവനക്കാർക്കെതിരെ എംവിഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE