വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയാൽ നടപടി; ബസ് ജീവനക്കാർക്കെതിരെ എംവിഡി

By News Desk, Malabar News
private bus kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയാൽ വിദ്യാർഥികൾക്ക് പരാതി അറിയിക്കാം. ബസിൽ കയറ്റാതിരിക്കുക, പുറപ്പെടും മുൻ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ വിവേചനങ്ങൾ തടയാൻ രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. രാജ്യത്തിന്റെ ഭാവി വാഗ്‌ദാനങ്ങളാണ് കുട്ടികൾ. കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്‌കൂളുകൾ തുറന്നതോടെ ഭൂരിഭാഗം വിദ്യാർഥികളും ബസുകളെയാണ് യാത്ര ചെയ്യാനായി ആശ്രയിക്കുന്നത്.

ബഹുഭൂരിപക്ഷം ബസുടമകളും ജീവനക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ സൗജന്യങ്ങളും നിയമാനുസൃതമായ സൗകര്യങ്ങളും കൃത്യമായി നൽകുന്നുണ്ട്. എന്നാൽ, ചെറിയ ഒരു വിഭാഗം ബസ് ജീവനക്കാരിൽ നിന്ന് വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ ഇനിമുതൽ വിദ്യാർഥികൾക്ക് നേരിട്ട് പരാതി നൽകാവുന്നതാണ്.

1. തിരുവനന്തപുരം -9188961001
2. കൊല്ലം – 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ – 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂർ – 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം – 9188961010
11. കോഴിക്കോട് – 9188961011
12. വയനാട്- 9188961012
13. കണ്ണൂർ – 9188961013
14. കാസർഗോഡ് – 9188961014

Most Read: വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE