കോഴിക്കോട് സ്വദേശി പ്രദീപ് നായര്‍ അസം റൈഫിള്‍സ് തലവൻ

By Syndicated , Malabar News
pradeep-chandran-nair
Ajwa Travels

കോഴിക്കോട്: അസം റൈഫിള്‍സ് ഡയറക്‌ടര്‍ ജനറലായി പന്തീരങ്കാവ് സ്വദേശി ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍ ചുമതലയേറ്റു. അസം റൈഫിള്‍സിന്റെ 21ആം ഡയറക്‌ടര്‍ ജനറലായാണ് പ്രദീപ് നായര്‍ ഷില്ലോങ്ങിലെ ആസ്‌ഥാനത്ത് ചുമതലയേറ്റത്. നേരത്തേ, രാജ്യത്തെ സൈനിക റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള ഡയറക്‌ടര്‍ ജനറലായിരുന്നു. അതിവിശിഷ്‌ട സേവാ മെഡലും യുദ്ധസേവാ മെഡലും നേടിയിട്ടുണ്ട്.

അസം റൈഫിള്‍സ് തലപ്പത്തെത്തുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. സത്താറ സൈനിക സ്‌കൂള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്‌റ്റാഫ് കോളേജ്, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്‌മിനിസ്‌ട്രേഷന്‍ എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. 1985ല്‍ സിഖ് റജിമെന്റിൽ ഓഫിസറായാണ് പ്രദീപ് കരസേനയില്‍ ചേര്‍ന്നത്. പന്തീരങ്കാവ് സ്വദേശി ചന്ദ്രന്‍ നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തില്‍ പരേതയായ ലീലയുടെയും മകനാണ്. പുഷ്‌പയാണ് ഭാര്യ. മക്കള്‍: പ്രശോഭ്, പൂജ

Read also: ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി എംപിമാർ കത്ത് നൽകി; ലഭിച്ചില്ലെങ്കിൽ നിയമനടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE