മണിപ്പൂരിലെ തീവ്രവാദി ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി ബീരേൺ സിംഗ്

By News Bureau, Malabar News
manipur cm-biren singh
Ajwa Travels

ചന്ദേൽ: മണിപ്പൂരില്‍ അസം റൈഫിള്‍സ്‌ വാഹന വ്യൂഹത്തിന്‌ നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എന്‍ ബീരേൺ സിംഗ്. ഭീകരാക്രമണത്തിൽ കമാന്‍ഡിങ് ഓഫിസർ വിപ്ളവ് ത്രിപാഠിയും കുടുംബവും മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്.

‘കമാന്‍ഡിംഗ് ഓഫിസറുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നു’, മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. അക്രമകാരികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മിഖ്യമന്ത്രി അറിയിച്ചു.

മണിപ്പൂരിലെ ചര്‍ചന്ദ് ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. രാവിലെ പത്തുമണിയോടെ ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് കുഴിബോംബ്‌ ആക്രമണം ഉണ്ടാവുകയായിരുന്നു. ഓഫിസറും ഭാര്യയും മകനും സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. നിരവധി നാട്ടുകാര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്.

അതേസമയം മണിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

Related News: മണിപ്പൂരിൽ തീവ്രവാദി ആക്രമണം; 6 പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE