കൂടുതൽ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; കോട്ടയത്തും കോഴിക്കോടും ഷോപ്പിങ് മാൾ

By News Desk, Malabar News
MA Yusuff Ali Honored by Indonesia
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്തും കോഴിക്കോടും മാളുകൾ ആരംഭിക്കും. കൊച്ചി കേന്ദ്രമാക്കി മൽസ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം നിർമിക്കും. വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അസംബ്‌ളിങ് കേന്ദ്രം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് ഇതിനായുള്ള സ്‌ഥലം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ മൽസ്യതൊഴിലാളികളിൽ നിന്ന് മൽസ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകൾ വഴി വിറ്റയക്കാനാണ് പദ്ധതി.

തിരുവനന്തപുരത്തെ മാൾ നിർമാണപ്രവർത്തനം രണ്ടുവർഷത്തോളം തടസപ്പെട്ടിരുന്നു. തുടർന്ന് 220 കോടിയോളം അധികം ചെലവാക്കേണ്ടി വന്നു. തിരുവനന്തപുരത്തേത് സ്വപ്‍ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ലുലു മാൾ നാളെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉൽഘാടനം ചെയ്യുക. രണ്ടായിരം കോടി രൂപ ചെലവിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്‌തീർണത്തിലാണ് ടെക്‌നോപാർക്കിന് സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്‌ച രാവിലെ ഒൻപത് മണി മുതൽ തിരുവനന്തപുരം ലുലു മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടും ഇവിടെ സജ്‌ജമാണ്. 200ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലുവിൽ ഉപഭോക്‌താക്കളെ കാത്തിരിക്കുന്നത്. പന്ത്രണ്ട് സിനിമാ തിയേറ്ററുകളും മാളിനോട് അനുബന്ധിച്ചുണ്ട്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ 3500ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടി ലെവൽ പാർക്കിങ് സംവിധാനവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 15000ത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ നൽകാനായെന്നും എംഎ യൂസഫലി പറഞ്ഞു.

Also Read: പ്രവചിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനമില്ല; ആൾദൈവത്തെ യുവാവ് തല്ലിക്കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE