ഇന്ത്യയിൽ നിന്ന് ലോകോത്തര നിലവാരമുള്ള സിനിമകൾ ഉണ്ടാകുന്നില്ലെന്ന് എം മുകുന്ദൻ

By News Desk, Malabar News
m mukundan in iffk
M Mukundan
Ajwa Travels

കണ്ണൂർ: ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമകൾ ഉണ്ടാകുന്നില്ലെന്ന് പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദന്‍. സിനിമകള്‍ക്ക് രാഷ്‌ട്രീയം ഉണ്ടാകണം. നല്ല സിനിമ ഉണ്ടാക്കാന്‍ നല്ല നിര്‍മാതാക്കള്‍ വേണം. ലാഭം മാത്രം ലക്ഷ്യമിട്ടാല്‍ നല്ല സിനിമ ഉണ്ടാകില്ല. ഒന്നില്‍ കൂടുതല്‍ നിര്‍മാതാക്കള്‍ ഒരുമിച്ച് നല്ല സിനിമ ഉണ്ടാക്കുന്ന വിദേശ മാതൃക ഇവിടെയും പരീക്ഷിക്കണമെന്നും എം മുകുന്ദൻ പറഞ്ഞു. ഐഎഫ്‌എഫ്‌കെ തലശേരി പതിപ്പിന്റെ വേദിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് 25ആമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മലബാര്‍ പതിപ്പിന് തലശേരിയിൽ തുടക്കമായത്. മന്ത്രി എ കെ ബാലന്‍ ഉൽഘാടനം ചെയ്‌ത മേളയില്‍ സാഹിത്യകാരൻമാരായ എംടി വാസുദേവന്‍ നായരും ടി പത്‌മനാഭനും ആശംസകള്‍ അര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്ന മേള സിനിമാ പ്രേമികളുടെ പങ്കാളിത്തം കൊണ്ട് ആദ്യ ദിനത്തില്‍ തന്നെ ആവേശം തീര്‍ത്തിരുന്നു.

Also Read: കേരളത്തിൽ പിണറായി വിജയൻ തുടരണമെന്നാണ് ആഗ്രഹം; കമൽ ഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE