കെ-റെയിലിന്റെ സൂത്രധാരന്‍ എം ശിവശങ്കർ; രമേശ് ചെന്നിത്തല

By Syndicated , Malabar News
Ramesh chennithala_Malabar news
Ajwa Travels

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പദ്ധതിയാണ് കെ-റെയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ സൂത്രധാരന്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാത്ത ഈ പദ്ധതി കേന്ദ്ര ധനകാര്യ വകുപ്പ് എതിര്‍ത്തതാണ്. ഇത്തരമൊരു വന്‍കിട പദ്ധതിക്ക് ആവശ്യമായ പാരിസ്‌ഥിതികാഘാത പഠനമോ, സാമൂഹികാഘാത പഠനമോ പോലും നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

കേന്ദ്ര അനുമതി കൂടാതെ മുന്നോട്ട് പോകരുത് എന്നും, പദ്ധതിക്ക് അംഗീകാരം നല്‍കിയ ഉത്തരവ് നിലനില്‍ക്കുന്നതല്ല എന്നും ചൂണ്ടികാണിച്ച് റവന്യൂ വകുപ്പ് മന്ത്രി തന്നെ ഈ പദ്ധതിയെ എതിര്‍ത്തിട്ടുണ്ട്. അതിനെയെല്ലാം മറികടന്നാണ് അടിയന്തരമായ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഷയങ്ങളില്‍ വ്യക്‌തത വരുത്താന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Read Also: എല്ലാ ശനിയാഴ്‌ചകളിലും ഇനി അവധിയില്ല; ബാങ്കുകളുടെ പ്രവര്‍ത്തനം പഴയപടിയാക്കി സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE