ഭാര്യയെ കളിയാക്കി; ചോദ്യം ചെയ്‌തപ്പോൾ ഭർത്താവിന് മർദ്ദനം- സംഭവം കോഴിക്കോട്

കോഴിക്കോട് നഗര മധ്യത്തിൽ ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അശ്വിനും ഭാര്യക്കുമാണ് ദുരനുഭവം ഉണ്ടായത്. രാത്രി സിനിമ കണ്ടു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

By Trainee Reporter, Malabar News
ashwin
പരാതിക്കാരനായ അശ്വിൻ
Ajwa Travels

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചതായി പരാതി. കോഴിക്കോട് നഗര മധ്യത്തിൽ ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അശ്വിനും ഭാര്യക്കുമാണ് ദുരനുഭവം ഉണ്ടായത്. രാത്രി സിനിമ കണ്ടു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദമ്പതികളെ, ക്രിസ്‌ത്യൻ കോളേജ് ട്രാഫിക് ജങ്ഷനിൽ വെച്ച് രണ്ടു ബൈക്കുകളിലായി പിന്തുടർന്നു എത്തിയ അഞ്ചംഗ സംഘം ഇവരെ ശല്യം ചെയ്യുകയായിരുന്നു. ഭാര്യയെ കളിയാക്കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്‌ത അശ്വിനെ സംഘം മർദ്ദിച്ചുവെന്നാണ് പരാതി. മോശമായ വാക്കുകൾ ഉപയോഗിച്ച് കയർത്തു സംസാരിക്കുകയും ചെയ്‌തു.

സംഭവത്തിന് പിന്നാലെ നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും ഇന്നലെ രാത്രി തന്നെ അശ്വിൻ പരാതി നൽകിയിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിനായി നടക്കാവ് പോലീസ് ഇന്ന് രാവിലെ അശ്വിനെ വിളിപ്പിച്ചിട്ടുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് അഞ്ചംഗ സംഘം അക്രമിച്ചതെന്നാണ് അശ്വിൻ പറയുന്നത്. എന്തിനാണ് മർദ്ദിച്ചതെന്നോ ആരാണിവർ എന്നോ ഇപ്പോഴും അറിയില്ലെന്ന് അശ്വിൻ പറയുന്നു.

Most Read: രജതജൂബിലി നിറവിൽ കേരള നിയമസഭാ മന്ദിരം; ആഘോഷങ്ങൾ ഉപരാഷ്‌ട്രപതി ഉൽഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE