ഇന്ധനവില വർധനവിന് എതിരെ മധ്യപ്രദേശിൽ ബന്ദ്

By Trainee Reporter, Malabar News
Petrol Price India
Ajwa Travels

ഇൻഡോർ: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ സംസ്‌ഥാന ബന്ദ്. കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജകരമാക്കി സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ്‌ ജനങ്ങളോട് അഭ്യർഥിച്ചു.

ഡീസലിന്റെയും പെട്രോളിന്റെയും വില ദിനംപ്രതി വർധിപ്പിച്ച് ജനങ്ങളെ ദുരിതത്തിൽ ആക്കുകയാണ് സർക്കാർ ചെയ്യുന്നത്. സാധാരണക്കാരെ കൊള്ളയടിച്ച് വരുമാനം സ്വരൂപിക്കുന്ന തിരക്കിലാണ് സർക്കാരെന്നും കമൽനാഥ്‌ ആരോപിച്ചു.

അതേസമയം, രാജ്യത്തെ ഇന്ധന വില ഇന്നും വർധിപ്പിച്ചു. തുടർച്ചയായ 12ആം ദിവസമാണ് ഇന്ധനവില ഉയർത്തുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ സംസ്‌ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു. മധ്യപ്രദേശിൽ 98.64 രൂപയാണ് പെട്രോളിന് വില.

Read also: ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE