മഅ്ദിന്‍ അലുംനൈ സമ്മേളനം സമാപിച്ചു; ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്തു

1986 മുതൽ സയ്യിദ് ബുഖാരി തങ്ങളുടെ മേൽ ശിക്ഷണത്തിൽ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മുദരിസുമാര്‍, അധ്യാപകര്‍, ട്രൈനേഴ്‌സ്‌, കോളേജ് ലക്ചേഴ്‌സ്‌, ഡോക്‌ടേഴ്‌സ്, സൈക്യാട്രിസ്‌റ്റുകൾ, ജേണലിസ്‌റ്റുകൾ തുടങ്ങിയ ആയിരത്തിലധികം പേർ പങ്കെടുത്ത മഅ്ദിന്‍ അലുംനൈ സമ്മേളനം സമാപിച്ചു.

By Central Desk, Malabar News
Ma'din Alumni Conference Logo
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അലുംനൈ കൂട്ടായ്‌മയുടെ ലോഗോ പ്രകാശനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമി ശരീഅത്ത് കോളേജ്, ദഅവാ കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാര്‍ഥികൾ പങ്കെടുത്ത അലുംനൈ സമ്മേളനം സമാപിച്ചു. മലപ്പുറം സ്വലാത്ത് നഗറിലാണ് ആയിരത്തില്‍പരം പൂർവ വിദ്യാര്‍ഥികൾ സംഗമിച്ച അലുംനൈ സമ്മേളനം നടന്നത്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ 36 വര്‍ഷത്തെ അധ്യാപന ജീവിതത്തിനിടയില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പൂർവ വിദ്യാര്‍ഥികളെയാണ് സംഗമത്തിൽ ഒരുമിച്ചു ചേർത്തത്.

1986ല്‍ മലപ്പുറം ജില്ലയിലെ മേല്‍മുറി മസ്‌ജിദുന്നൂറിലാണ് സയ്യിദ് ബുഖാരി തങ്ങൾ അധ്യാപന ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കവും ഇവിടെയായിരുന്നു. 1997ലാണ് മഅ്ദിന്‍ അക്കാദമിക്ക് തുടക്കം കുറിച്ചത്.

ഇരുകാലഘട്ടങ്ങളിലും സയ്യിദ് ബുഖാരിയുടെ മേൽ ശിക്ഷണത്തിൽ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പൂർവ വിദ്യാര്‍ഥികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്ന മുദരിസുമാര്‍, അധ്യാപകര്‍, ട്രൈനേഴ്‌സ്‌, കോളേജ് ലക്ചേഴ്‌സ്‌, ഡോക്‌ടേഴ്‌സ്, സൈക്യാട്രിസ്‌റ്റുകൾ, ജേണലിസ്‌റ്റുകൾ തുടങ്ങിയവരുണ്ട്. ഇവരെയെല്ലാവരെയും ഒരേവേദിയിൽ എത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സയ്യിദ് ബുഖാരി തങ്ങൾ.

Ma'din Alumni Conference concludes

സംഗമം രാവിലെ 10ന് സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‍ലിയാർ ഉൽഘാടനം നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി അധ്യക്ഷത വഹിച്ച സംഗമത്തിൽ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചിന്തോദ്ധീപനമായ ക്ളാസിനും പ്രാർഥനക്കും നേതൃത്വം നല്‍കി.

Ma'din Alumni Conference concludes_ Welcoming
സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാരെ, ഖലീൽ ബുഖാരി തങ്ങൾ ആശ്ളേഷിച്ചു കൊണ്ട് വേദിയിലേക്ക് സ്വീകരിക്കുന്നു

പുതിയ കാലത്തോട് സംവദിക്കാനാവശ്യമായ കഴിവുകള്‍ ആര്‍ജിക്കണമെന്നും മഹല്ലുകളില്‍ മത സൗഹാര്‍ദവും സമാധാനവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നും ഇദ്ദേഹം തന്റെ വിദ്യാർഥികളെ ഉണർത്തി. വ്യാജ ആത്‌മീയതയിൽ വഞ്ചിതരാവരുതെന്നും അതിന് നേതൃത്വം നല്‍കുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണമെന്നും ഇദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

അലുംനൈ അസോസിയേഷന്‍ ഓഫ് മഅ്ദിന്‍ അലുംനൈ നെറ്റ്‌വർക്‌സ് ലോഗോ പ്രകാശനം ചടങ്ങിൽ നിർവഹിച്ചു. വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ് ദാനവും സംഗമത്തിൽ നടന്നു.

Ma'din Alumni Conference Logoസയ്യിദ് അബ്‌ദുറഹ്‌മാൻ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശിഹാബ് സഖാഫി വെളിമുക്ക് എന്നിവര്‍ സംഗമത്തിൽ സംസാരിച്ചു.

Most Read: 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറാവാൻ ദീപമോൾ; എട്ടിന് ചുമതലയേൽക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE