മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; 5555 അംഗങ്ങളുമായി സംഘടക സമിതി

By Desk Reporter, Malabar News
Ma'din Ramadan Prayer Conference
സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ ഉൽഘാടനം നിർവഹിക്കുന്നു

മലപ്പുറം: റമദാൻ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് 5555 അംഗങ്ങളെ ഉൾപ്പെടുത്തി സംഘടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ ഉൽഘാടനം ചെയ്‌തു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ച പരിപാടിയിൽ സമസ്‌ത കേന്ദ്ര മുശാവറഅംഗങ്ങളായ പൊൻമള മൊയ്‌തീൻ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ എസ്ജെഎം ജില്ലാ പ്രസിഡണ്ട് കുഞ്ഞീതു മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്‌തഫ മാസ്‌റ്റര്‍ കോഡൂര്‍, എസ്‌വൈഎസ്‌ സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, എസ്‌വൈഎസ്‌ ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം, എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറിമാരായ ശക്കീര്‍ അരിമ്പ്ര, പിപി മുജീബ് റഹ്‌മാൻ, ജില്ലാ കമ്മിറ്റി അംഗം സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, എസ്‌എസ്‌എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശാക്കിര്‍ സിദ്ധീഖി, ജനറല്‍ സെക്രട്ടറി തജ്‌മൽ ഹുസൈന്‍ മോങ്ങം എന്നിവരും കണ്‍വെന്‍ഷനിൽ പ്രസംഗിച്ചു.

പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായി ആത്‌മീയ വൈജ്‌ഞാനിക കാരുണ്യ മേഖലകളിലായി റംസാന്‍ മുപ്പത് ദിനവും ഇഫ്‌താർ സംഗമം, ഇഅ്തികാഫ് ജല്‍സ, വനിതാ വിജ്‌ഞാന വേദി, ചരിത്ര പഠനം, ബദ്ര്‍ അനുസ്‌മരണ സംഗമം, മഹല്ലുകളിലൂടെ പൈതൃകയാത്ര, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ഖത്‍മുൽ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്‌മ, റിലീഫ് കിറ്റ് വിതരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

പരിപാടിയുടെ നടത്തിപ്പിനായി സയ്യിദ് അലി ബാഫഖി തങ്ങള്‍ ചെയർമാനായും പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ വര്‍ക്കിംഗ് ചെയര്‍മാനായും പ്രൊഫ. എകെ അബ്‌ദുൽ ഹമീദ് സാഹിബ് ജനറല്‍കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചു. പിഎം മുസ്‌തഫ മാസ്‌റ്റർ കോഡൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), എപി അബ്‌ദുൽ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി) എന്നിവരും 5555 അംഗ സംഘാടക സമിതിയുടെ ഭാഗമാണ്.

പൂർണ്ണ വായനയ്ക്ക്

Most Read: മുസ്‌ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ചു; ഖുശ്ബുവിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE