30 വര്‍ഷത്തെ പ്രയത്‌നം; 3 കിലോ മീറ്റര്‍ നീളമുള്ള കനാല്‍; കര്‍ഷകന് ട്രാക് ടര്‍ സമ്മാനിച്ച് മഹീന്ദ്ര ചെയര്‍മാന്‍

By News Desk, Malabar News
mahindra gifts tractor to bihar farmer
Loungi Bhuyiyan
Ajwa Travels

ബീഹാര്‍: 30 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മൂന്ന് കിലോ മീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മിച്ച കര്‍ഷകന് ട്രാക്ടര്‍ സമ്മാനമായി നല്‍കി. മലഞ്ചെരുവില്‍ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളം കാര്‍ഷിക ആവശ്യത്തിന് പ്രയോജനപ്പെടുത്താന്‍ വേണ്ടി ബീഹാറിലെ ലൗങ്കി ഭൂയിയാന്‍ എന്ന കര്‍ഷകനാണ് 30 വര്‍ഷം കൊണ്ട് 3 കിലോ മീറ്റര്‍ കനാല്‍ സ്വയം നിര്‍മിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മിശ്രയാണ് അദ്ദേഹത്തിന് സമ്മാനവുമായി എത്തിയത്.

ബീഹാറിലെ കോതില്‍വാ എന്ന ഗ്രാമത്തിലെ നിവാസിയാണ് കര്‍ഷകനായ ലൗങ്കി. കന്നുകാലികളെ വളര്‍ത്താനും കനാല്‍ കുഴിക്കാനുമായി കഴിഞ്ഞ 30 വര്‍ഷമാക്കി അടുത്തുള്ള കാട്ടിലേക്ക് അദ്ദേഹം പോകാറുണ്ടായിരുന്നു. സ്വന്തം അധ്വാനം കൊണ്ടാണ് അദ്ദേഹം കനാല്‍ കുത്തിയത്. വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം ഗ്രാമവാസികളില്‍ പലരും നഗരങ്ങളിലേക്ക് കുടിയേറിയപ്പോഴും ലൗങ്കി ഗ്രാമത്തില്‍ തന്നെ തുടര്‍ന്നു.

മഴക്കാലത്ത് പര്‍വ്വതങ്ങളില്‍ നിന്ന് നദിയിലേക്ക് ഒഴുകി എത്തുന്ന വെള്ളം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ലൗങ്കിയെ കനാല്‍ നിര്‍മാണത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനം ജനങ്ങള്‍ക്കും ഒപ്പം ധാരാളം മൃഗങ്ങള്‍ക്കും പ്രയോജനപ്പെട്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

രോഹിന്‍കുമാര്‍ എന്ന പത്രപ്രവര്‍ത്തകന്‍ സെപ്റ്റംബര്‍ 18 ന് ലൗങ്കി ഭൂയിയാന്റെ ജീവിത കഥ ട്വീറ്റ് ചെയ്‌തിരുന്നു. ആനന്ദ് മഹീന്ദ്ര അത് റീട്വീറ്റ് ചെയ്യുകയും ലൗങ്കിക്ക് ട്രാക്ടര്‍ സമ്മാനമായി നല്‍കി ആദരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ഷകന് ഒരു ട്രാക്ടര്‍ എത്തിക്കാന്‍ ഏരിയ ഓഫീസറോട് ആനന്ദ് ആവശ്യപ്പെടുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE