നിങ്ങൾക്ക് നാണമില്ലേ; ഡെൽഹി കലാപക്കേസിൽ കേന്ദ്രത്തിനെതിരെ മഹുവ

By Syndicated , Malabar News
Mahua moitra

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഡെൽഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന് കോടതി വിലയിരുത്തിയതിന് പിന്നാലെയാണ് മഹുവ പ്രതികരിച്ചത്. ഇത് നാണക്കേടാണ് എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.

വിഭജനത്തിനുശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ സത്യസന്ധമായി അന്വേഷണം നടത്തിയില്ലെന്ന് കോടതി വിമർച്ചിരുന്നു. ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കും ഡെൽഹി കലാപക്കേസിലെ അന്വേഷണമെന്നാണ് ഡെല്‍ഹി ഹൈക്കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് പറഞ്ഞത്.

കലാപത്തിനിടെ ചാന്ദ്ഭാഗ് പ്രദേശത്തെ കച്ചവട സ്‌ഥാപനം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്‌ത കേസില്‍ മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലമിനെയും മറ്റു രണ്ടു പേരെയും കോടതി വിട്ടയക്കുകയും ചെയ്‌തു. കേസില്‍ ഒരു കോണ്‍സ്‌റ്റബിളിനെ സാക്ഷിയായി ഹാജരാക്കിയത് ക്രൂരവും അലസവുമായ നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.

ശാസ്‍ത്രീയമായി അന്വേഷണം നടത്താന്‍ കഴിയാത്തത് അന്വേഷണ ഉദ്യോഗസ്‌ഥരുടെ വീഴ്‌ചയാണെന്നും ജനങ്ങളുടെ നികുതിപ്പണം പാഴാക്കി കോടതിയെ കബളിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്‌ജ്‌ വിനോദ് യാദവ് വിമര്‍ശിച്ചു.

Read also: നോ കമന്റ്സ്; ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE