മലപ്പുറം: ജനാധിപത്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ ഓഗസ്‌റ്റ് 15 ഞായറാഴ്‌ച രാത്രി 7.30ന് നടക്കുന്ന ദേശവിചാരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ദേശവിചാരത്തിന്റെ പ്രചരണഭാഗമായി യൂണിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിൽ വിവിധ പദ്ധതികൾ നടന്ന് വരുന്നു. രാജ്യത്തിന്റെ 75ആമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മലബാറിന്റെ പോരാട്ട ചരിത്രങ്ങളെ ഉൾകൊള്ളിച്ച് തയ്യാറാക്കിയ കാവ്യശിൽപം ‘പോരാട്ടപാട്ട്‘ പുതുമ തീർക്കും. ഉമൈർ ബുഖാരി, ശാഹുൽ ഹമീദ് ഐകരപ്പടി, അജ്‌മൽ പടപ്പറമ്പ്, ശമീം കാന്തപുരം എന്നിവർ പോരാട്ടപാട്ടിന് നേതൃത്വം നൽകും.
എസ്‌വൈഎസ്‍ സംസ്‌ഥാന ജനറൽ സെക്രട്ടറി എപി അബ്‌ദുൽ ഹക്കീം അസ്ഹരി ദേശവിചാരം ഉൽഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവർത്തകരായ അഭിലാഷ് മോഹനൻ, ഡോക്‌ടർ കെഎം അനിൽ എന്നിവർ സാംസ്‌കാരിക സംവാദത്തിൽ പങ്കെടുക്കും. മുസ്‌തഫ പി എറായ്‌ക്കൽ ദേശവിചാരം നിയന്ത്രിക്കും.
മഞ്ചേരി യൂത്ത് സ്‌ക്വയറിൽ ചേർന്ന സംഘാടകയോഗം ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ്, ജില്ലാ ഭാരവാഹികളായ അബ്‌ദുൽ റഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതളാ ശിഹാബ് സഖാഫി, സിദ്ദീഖ് സഖാഫി വഴിക്കടവ്, സികെ ശക്കീർ അരിമ്പ്ര, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, യൂസുഫ് സഅദി പൂങ്ങോട്, പികെ മുഹമ്മദ് ഷാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Most Read: ‘ഹരിത’ നേതാക്കൾ പരാതി നൽകിയത് അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി