മലബാർ സിമന്റ്സ് എംഡി പുറത്തേക്ക്; തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമെന്ന് സൂചന

By Staff Reporter, Malabar News
malabar-cements-md-
Ajwa Travels

പാലക്കാട്: മലബാർ സിമന്റ്‌സ് എംഡി എം മുഹമ്മദാലി വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്‌ഥാനത്ത് ഉണ്ടാകൂ എന്നാണ് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിവയ്‌ക്കുന്നു എന്നാണ് വിശദീകരണം. രാജി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

വ്യക്‌തിപരമായ കാരണത്താലാണ് രാജിയെന്ന് പറയുമ്പോഴും മലബാർ സിമന്റ്സിലെ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമാണ് രാജിക്ക് കാരണമെന്നാണ് സൂചന. തൊഴിലാളി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്ന് കാണിച്ച് സിഐടിയു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. 2019 നവംബറിലായിരുന്നു മുഹമ്മദാലി മലബാർ സിമന്റ്സ് എംഡയായി ചുമതലയേറ്റത്.

തൊഴിലാളി വിരുദ്ധ നിലപാടുകളും സ്‌ഥാപനത്തെ തകർക്കുന്ന നയങ്ങളുമാണ് മലബാർ സിമന്റ്സ് എംഡി മുഹമ്മദാലി സ്വീകരിക്കുന്നത് എന്നാരോപിച്ച് ജനുവരിയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു പ്രവർത്തകരാണ് എംഡിക്കെതിരെ രംഗത്തുവന്നത്. ദിവസ വേതനക്കാരുടെ തൊഴിൽദിനം 20ൽ നിന്ന് 15 ആക്കി വെട്ടിക്കുറച്ചു.

ശമ്പള വര്‍ധനവിന്റെ പ്രൊപ്പോസൽ തടഞ്ഞുവച്ചു എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു സിഐടിയു ജീവനക്കാർ എംഡിയെ ഉപരോധിച്ചത്. സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് മലബാർ സിമന്റ്സിനെ തകർക്കാൻ മാനേജിങ് ഡയറക്‌ടർ ശ്രമിക്കുന്നുവെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തിയിരുന്നു.

Read Also: സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ മന്ത്രി വിളിച്ച കളക്‌ടർമാരുടെ യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE