തിരുവനന്തപുരം: സ്‌കൂളുകൾ പൂർണസജ്‌ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച ജില്ലാ കളക്‌ടർമാരുടെ യോഗം ഇന്ന്. വൈകീട്ട് നാലു മണിക്ക് ഓൺലൈനായാണ് യോഗം നടക്കുക. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫിസർമാർ തുടങ്ങിയവരും പങ്കെടുക്കും.
സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണ സമയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചയാകും. സ്‌കൂളുകൾ ശൂചീകരിക്കുന്നതും വിദ്യാർഥികളുടെ യാത്രാ സൗകര്യവും യോഗം ചർച്ച ചെയ്യും. ആവശ്യമെങ്കിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സ്‌കൂളുകളിലേക്ക് വിന്യസിക്കും. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാവും.
Read Also: സംഘർഷ സാധ്യത ഉടൻ ലഘൂകരിക്കണം; റഷ്യയോട് ആവശ്യപ്പെട്ട് യുഎസും ജർമനിയും