പിഎസ്‌സി നിയമനം: ചട്ടങ്ങളുണ്ടാക്കാന്‍ ടാസ്‌ക് ഫോഴ്‌സ്

By Trainee Reporter, Malabar News
Malabar News_ kerala psc
Representational image
Ajwa Travels

തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളുണ്ടാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിയമനം പിഎസ്‌സിക്ക് വിട്ടിട്ടും പ്രത്യേക ചട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ തീരുമാനം. നിരവധി പൊതുമേഖല സ്‌ഥാപനങ്ങളിലെയും ബോര്‍ഡുകളിലെയും കോര്‍പറേഷനുകളിലെയും നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിട്ടും പ്രത്യേക ചട്ടങ്ങളും റിക്രൂട്ട്‌മെന്റ് ചട്ടങ്ങളും ഉണ്ടാക്കിയിരുന്നില്ല.

15ഉം 20ഉം വര്‍ഷങ്ങളായിട്ടും നിയമനചട്ടങ്ങള്‍ ഉണ്ടാക്കാത്ത സ്‌ഥാപനങ്ങളുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നിയമസഭാസമിതിയുടെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നിര്‍ദേശം നല്‍കിയത്. എന്നിട്ടും പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സെക്രട്ടറിമാരടങ്ങുന്ന ഫോഴ്‌സ് നവംബര്‍ 30നുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ധന അഡീഷനല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്, ആസൂത്രണ സാമ്പത്തിക അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു, നിയമവകുപ്പ് സെക്രട്ടറി പി.കെ അരവിന്ദ ബാബു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സില്‍ ഉള്ളത്.

ചട്ടങ്ങളുടെ രൂപവല്‍ക്കരണത്തിന് ആവശ്യമായ ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തും. നിശ്‌ചിത സമയത്തിനുള്ളില്‍ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പാണ് ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് ഉത്തരവിറക്കിയത്.

Read also: നെല്ല് സംഭരണം വൈകുന്നു; കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക് ആശങ്ക ഒഴിയുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE