മഅ്ദിന്‍ സയന്‍സ് സെന്റര്‍ ഉൽഘാടനം ചെയ്‌തു

By Desk Reporter, Malabar News
Malappuarm Ma'din Science Center inaugurated
സയന്‍സ് സെന്റര്‍ ഖലീല്‍ ബുഖാരി തങ്ങൾ ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ പബ്ളിക് സ്‌കൂളില്‍ സയന്‍സ് സെന്റര്‍ ആരംഭിച്ചു. സയന്‍സിനും ഗവേഷണ പഠനങ്ങള്‍ക്കും അതിപ്രാധാന്യമുള്ള കാലഘട്ടമാണിതെന്നും അത്തരം അവസരങ്ങളിലേക്ക് മഅ്ദിന്‍ വിദ്യാർഥികൾക്കുള്ള കവാടമാണ് സയന്‍സ് സെന്ററെന്നും ഉൽഘാടനം നിർവഹിച്ച് സംസാരിക്കവേ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു.

പ്ളസ് വണ്‍ പഠനത്തോടൊപ്പം എന്‍ട്രന്‍സ് കോച്ചിംഗിനും സയന്‍സ് ഫൗണ്ടേഷന്‍ കോഴ്‌സിനും സെന്ററില്‍ അവസരമുണ്ടാകും. പ്ളസ് വണ്‍ മുതല്‍ ഒരുങ്ങിയാല്‍ എംബിബിഎസും എഞ്ചിനീയറിങ്ങും നിഷ്‌പ്രയാസം നേടാനാകുന്ന കരുത്തുറ്റ സിലബസ് സംവിധാനമാണ് സയന്‍സ് സെന്ററിലുണ്ടാകുക. എന്‍ട്രന്‍സ് രംഗത്തെ പ്രമുഖ ടീമാണ് ക്‌ളാസുകള്‍ നയിക്കുന്നത്; പ്രതിനിധികൾ വിശദീകരിച്ചു.

സിബിഎസ്‌ഇ, സ്‌റ്റേറ്റ് സംവിധാനങ്ങളില്‍ ഹയര്‍ സെക്കണ്ടറി പഠനവും മൽസരപരീക്ഷകളുടെ പരിശീലനവും ഒന്നിച്ച് നല്‍കുന്ന രൂപമാണിവിടെയുള്ളത്. രാജ്യത്തും പുറത്തുമുള്ള പ്രമുഖ സയന്‍സ് കാമ്പസുകളിലെ ഉപരിപഠന ഗൈഡന്‍സുകളും സിലബസിന്റെ ഭാഗമാണ്; മഅ്ദിന്‍ അധികൃതർ പറഞ്ഞു.

വിദൂര ദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇസ്‌ലാമിക ഹോസ്‌റ്റൽ സൗകര്യമുണ്ടാകും. ആദ്യ ബാച്ചിന്റെ ക്‌ളാസുകള്‍ ആരംഭിച്ചു. അടുത്ത ബാച്ചിലേക്കുള്ള അഡ്‌മിഷൻ നടന്നുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം റിസള്‍ട്ടറിഞ്ഞ വിദ്യാർഥികൾക്കുള്ള ടാലന്റ് സ്‌കോളര്‍ഷിപ്പ് എക്‌സാം നടത്തി വിജയികള്‍ക്ക് ഫീസില്‍ നിശ്‌ചിത ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മഅ്ദിന്‍ പറഞ്ഞു.

മഅ്ദിന്‍ അക്കാദമി മാനേജര്‍ സൈതലവി സഅദി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ നസീബ് മുഹമ്മദ്, അക്കാദമിക് ഡയറക്‌ടർ നൗഫല്‍ കോഡൂര്‍, പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവിക്കോയ, സയന്‍സ് ഡയറക്‌ടർ സൈഫുള്ള നിസാമി ചുങ്കത്തറ, അബ്ബാസ് സഖാഫി കച്ചേരിപ്പറമ്പ്, അബ്‌ദുറഹ്‌മാൻ ചെമ്മങ്കടവ് എന്നിവര്‍ ഉൽഘാടന വേദിയിൽ പ്രസംഗിച്ചു. സ്‌കൂളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 90611 01534

Most Read: പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിയ കേസ്; 4 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE